CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 4 Minutes 26 Seconds Ago
Breaking Now

മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് അജിത്ത്

തല അജിത്തിന് ആരാധകരോടുള്ള സ്‌നേഹവും പെരുമാറ്റവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തന്റെ മാനേജറുടെ വിവാഹച്ചടങ്ങില്‍ അതിഥികളെ സ്വീകരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആവുന്നത്.

മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹമായതിനാല്‍ അതിഥികളെ സ്വീകരിക്കാന്‍ സമയം കണ്ടെത്തിയ അജിത്തിന്റെ എളിമയെയാണ് ആരാധകര്‍ പ്രശംസിക്കുന്നത്. ഇതാണ് റിയല്‍ ജെന്റില്‍മാന്‍ എന്ന കമന്റുമായും ആരാധകര്‍ എത്തുന്നുണ്ട്.

'വലിമൈ' എന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. പൊലീസ് ഓഫീസറായാണ് അജിത്ത് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബൈക്ക് സ്റ്റണ്ടില്‍ അജിത്തിന് പരിക്കേറ്റിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.