CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 41 Seconds Ago
Breaking Now

കൊറോണ വൈറസ് വ്യാപന, പ്രതിരോധ സുരക്ഷയുടെ ഭാഗമായി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ റദ്ദാക്കി. വിശ്വാസികള്‍ക്കായി തത്സമയ ഓണ്‍ലൈന്‍ ശുശ്രൂഷ

കൊറോണ വൈറസ് വ്യാപനത്തില്‍നിന്നുമുള്ള  ജനങ്ങളുടെ സുരക്ഷയെക്കരുതിയും  , ഗവണ്‍മെന്റിന്റെയും സഭാധികാരികളുടെയും മാര്‍ഗനിര്‍ദേശങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ടും ഇത്തവണ 14 ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കേണ്ടിയിരുന്ന  രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ റദ്ദാക്കി. സെഹിയോന്‍ മിനിസ്ട്രിക്കുവേണ്ടി  റവ.ഫാ. ഷൈജു നടുവത്താനിയില്‍ അറിയിച്ചതാണിത്.

 ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ കൊറോണ വ്യാപനത്തിനെതിരെ മുന്‍കൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്. എന്നാല്‍ വിശ്വാസികള്‍ക്കായി അന്നേദിവസം വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന ഉള്‍പ്പെടെ തത്സമയ ഓണ്‍ലൈന്‍ ശുശ്രൂഷ രാവിലെ 9 മുതല്‍ 2 വരെ നടക്കുന്നതാണ്. രോഗപീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ക്കുന്ന ശുശ്രൂഷ

താഴെപ്പറയുന്ന ലിങ്കുകളില്‍ യുട്യൂബിലും ഫേസ്ബുക്കിലും ലൈവ് ആയി  കണ്ട് പങ്കെടുക്കാവുന്നതാണ് .

Youtube Live :

www.sehionuk.org/secondsaturdaylivetsreams

Or   sehion.eu

 

Facebook live :

https://facebook.com/sehionuk

 

 




കൂടുതല്‍വാര്‍ത്തകള്‍.