പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് വിദേശത്ത് നിന്ന് മടങ്ങിയെടത്തിയ തെന്നിന്ത്യന്‍ താരം പ്രഭാസ് ക്വാറന്റൈനില്‍. വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സ്വയം ക്വാറന്റൈന് വിധേയനാവുകയാണെന്ന് താരം വ്യക്തമാക്കിയത്..
കൊറോണയുടെ പശ്ചാത്തലത്തിലാണ് പ്രഭാസിന്റെ തീരുമാനം. എല്ലാവരും കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും പ്രഭാസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.കെ.കെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ജോര്‍ജിയയിലായിരുന്നു പ്രഭാസ്. ചിത്രത്തിലെ നായികയായ പൂജ ഹെഗ്‌ഡേ നേരത്തെ ഇന്ത്യയിലെത്തിയിരുന്നു. താന്‍ സ്വയം ക്വാറന്റൈനില്‍ പോവുകയാണെന്ന് വ്യക്തമാക്കി പൂജ ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പും പങ്കുവച്ചിരുന്നു.