CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 58 Minutes 1 Seconds Ago
Breaking Now

കണിക കപൂറിന്റെ കൊവിഡ് 19 പരിശോധനാഫലം മൂന്നാം തവണയും പോസിറ്റീവ്

ബോളിവുഡ് ഗായിക കണിക കപൂറിന്റെ കൊവിഡ് 19 പരിശോധനാഫലം മൂന്നാം തവണയും പോസിറ്റീവ്. അതേസമയം കണികയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഒജസ് ദേശായിയുടെ പരിശോധനാഫലം നെഗറ്റീവായി.താജ് ഹോട്ടലില്‍ കണികയ്‌ക്കൊപ്പം രണ്ട് ദിവസം ഒജസുമുണ്ടായിരുന്നു. ഞായറാഴ്ച നടത്തിയ പരിശോധനഫലവും കണികയുടേത് പോസിറ്റീവായിരുന്നു.

രണ്ട് പരിശോധനാഫലമെങ്കിലും നെഗറ്റീവാകാതെ കണികയുടെ ചികിത്സയില്‍ മാറ്റമുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കണിക മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്. എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ കണിക അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തിരുന്നില്ല

മാത്രവുമല്ല നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.