CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 49 Minutes 38 Seconds Ago
Breaking Now

സ്ഫടികം റീലോഡിങ് ; മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

സ്ഫടികവും അതിലെ ആടുതോമ എന്ന കഥാപാത്രവും ആരും മറക്കില്ല. 1995 മാര്‍ച്ച് 30 ന് പുറത്തിറങ്ങിയ ചിത്രം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മനസില്‍ മായാതെ നില്‍ക്കുകയാണ്. 

ചിത്രത്തിന്റെ റീ റിലീസ് ഭദ്രന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം പുറത്തിറങ്ങി ഇന്ന് 25 വര്‍ഷം തികയുമ്പോള്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

സംവിധായകന്‍ ഭദ്രന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ആടുതോമയ്‌ക്കൊപ്പം ചിറകുവിരിച്ച് നില്‍ക്കുന്ന കഴുകനാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'കൊറോണ വൈറസ് ജാഗ്രതയിലും ഭയത്തിലും ജനം കഴിയുകയല്ലേ? ഇപ്പോഴത്തെ ഈയൊരു സാഹചര്യത്തില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്യണോയെന്നു മോഹന്‍ലാല്‍ സംശയത്തോടെ ചോദിച്ചിരുന്നു. എന്നിരുന്നാലും ലോക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട് രാജ്യത്തെ എല്ലാവരും തന്നെ വീടുകളില്‍ ഒന്നായി കഴിഞ്ഞു കൂടുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍ പോസ്റ്റര്‍ ലോഞ്ച് മാറ്റിവെക്കേണ്ട കാര്യമില്ലെന്നു തോന്നി. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ അടുത്ത പോസ്റ്റര്‍ പുറത്തിറങ്ങും.' ഭദ്രന്‍ പറഞ്ഞു.

4 കെ എന്ന സാങ്കേതിക വിദ്യയുടെ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെയാണ് സിനിമയെത്തുന്നത്. 2 കോടി രൂപയാണ് അതിനു വേണ്ടി ചെലവായിരിക്കുന്നത്. ഇപ്പോള്‍ 30 ശതമാനം പണികള്‍ പൂര്‍ത്തിയായി. കൊറോണ പ്രശ്‌നങ്ങള്‍ അവസാനിച്ച ശേഷമേ ബാക്കി പണികള്‍ നടപ്പിലാക്കൂ.

 

 




കൂടുതല്‍വാര്‍ത്തകള്‍.