CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 5 Seconds Ago
Breaking Now

കോവിഡ് 19 പ്രതിരോധം ; ഷോപ്പിങ് പോകുമ്പോള്‍ യുകെയില്‍ ചില മുന്‍കരുതലുകള്‍ വേണം

ഷോപ്പിങ്ങിനെത്തുന്ന പലരും ഫേസ്മാസ്‌കുകളും ഗ്ലാസുകളും ധരിച്ചിരിക്കുന്നത് കാണാം.

യുകെയിലെ കൊറോണ മരണങ്ങള്‍ 1228 ഉം രോഗ ബാധിതരുടെ എണ്ണം 20000 ലുമെത്തുകയും ചെയ്യവേ പ്രതിരോധം ശക്തമാക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിയന്ത്രണം തുടങ്ങി. ടെസ്‌കോയില്‍ നിന്നും പാലും ടോയ്‌ലറ്റ് റോളും ബ്രഡും ഒരെണ്ണം വീതം മാത്രമേ ഇപ്പോള്‍ വാങ്ങാനാവൂ. ആളുകള്‍ അനാവശ്യമായി വാങ്ങികൂട്ടി ക്ഷാമമുണ്ടാക്കുന്നത് തടയാനാണ് നടപടി.

സയിന്‍സ്ബറിയില്‍ രോഗികളെ തിരിച്ചറിയുന്നതിനും രോഗ പകര്‍ച്ച തടയുന്നതിനുമായി ഗ്ലാസ് സ്‌ക്രീനിങ് ഉണ്ട്. വൈറ്റ് റോസില്‍ ദമ്പതികള്‍ ഒരുമിച്ചുള്ള ഷോപ്പിംഗിന് നിരോധനമേര്‍പ്പെടുത്തി.  ഷോപ്പിങ്ങിനെത്തുന്ന പലരും ഫേസ്മാസ്‌കുകളും ഗ്ലാസുകളും ധരിച്ചിരിക്കുന്നത് കാണാം.

എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും നിലവിലെ ഷോപ്പര്‍മാരുടെ ക്യൂ ഓരോരുത്തരും തമ്മില്‍ ആറടി അകലം പാലിച്ചായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. പാലും ടോയ്‌ലറ്റ് പേപ്പറും ബ്രെഡും ഒരെണ്ണം മാത്രമേ എടുക്കാന്‍ അനുവദിക്കൂ.

അവശ്യ സാധനങ്ങള്‍ ജനങ്ങള്‍ വാങ്ങിക്കൂട്ടാതിരിക്കാനാണ് ഈ നിര്‍ബന്ധം. വൈറ്റ് റോസ് ദമ്പതികളുടെ ഒരുമിച്ചുള്ള ഷോപ്പിങ് വിലക്കി. മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും പാലുള്‍പ്പെടെ വാങ്ങി കൂട്ടാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.