CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 5 Minutes 11 Seconds Ago
Breaking Now

അഭിനയത്തിനുപിന്നില്‍ നല്ല പരിശ്രമം ആവശ്യമാണ് ; വെല്ലുവിളിയെ കുറിച്ച് ഫഹദ് ഫാസില്‍

അഭിനയത്തിലെ വെല്ലുവിളികളെ കുറിച്ച് നടന്‍ ഫഹദ് ഫാസില്‍ പറയുന്നതിങ്ങനെയാണ്, അഭിനയിക്കുക എന്നൊക്കെ വെറുതെ പറയുന്നതാണെന്ന് തോന്നുന്നു. അഭിനേതാവായി ജനിച്ചുവീണ ആളൊന്നുമല്ല ഞാന്‍. അഭിനയത്തിനുപിന്നില്‍ നല്ല പരിശ്രമം ആവശ്യമാണ്. ചെയ്യുന്ന ഓരോ കഥാപാത്രവും വ്യത്യസ്തമാകാന്‍ പരിശ്രമിക്കാറുണ്ട്. ചെറിയ ശതമാനമെങ്കിലും അത്തരം ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ട്രാന്‍സിലെ കഥാപാത്രം പ്രത്യക്ഷത്തില്‍തന്നെ ഏറെ വ്യത്യസ്തമായ ഒന്നാണ്. ഞാന്‍ ഇതിനുമുന്‍പ് ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല.

നമ്മള്‍ ജനലിലൂടെ കാഴ്ചകള്‍ കാണുന്ന അത്ര യാഥാര്‍ഥ്യത്തിലായിരിക്കണം അവതരണവും അഭിനയവും. അത്തരമൊരു കാഴ്ച സ്‌ക്രീനില്‍ സൃഷ്ടിക്കുക എന്നതിനനുസരിച്ചിരിക്കും സിനിമയുടെ വിജയം. ഞാന്‍ ഇന്ന് സിനിമയില്‍ ഏറ്റവും ആസ്വദിക്കുന്നതും അതാണ്. ഞാന്‍ വായിച്ചതോ കണ്ടതോ കേട്ടതോ ആയ സംഭവങ്ങള്‍ അതേപടി പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യം. ശ്യാമിനെപ്പോലുള്ള (ശ്യാംപുഷ്‌കരന്‍) കഥാകൃത്തുക്കളോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ കുറച്ചുകൂടി എളുപ്പമാകും. പല താളത്തില്‍ ആ സംഭവത്തെ പുനഃസൃഷ്ടിക്കാനാകും. അത്തരം സിനിമകളുടെ വിജയങ്ങള്‍ എന്റേത് മാത്രമായി കാണുന്നില്ല. മറിച്ച് ടീംവര്‍ക്കിന്റേതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.