Breaking Now

പത്തു കൊല്ലം ഭൂഗർഭ അറയിൽ കഴിഞ്ഞു ഒടുവിൽ രക്ഷപ്പെട്ട യുവതികൾ ഇതിനകം തന്നെ അഞ്ചോളം കുഞ്ഞുങ്ങൾക്ക് ജന്മം നൽകി.

പത്തു വർഷം മുൻപ് കാണാതായ മൂന്ന് പെണ്‍ക്കുട്ടികളുടെ അത്ഭുതകരമായ രക്ഷപ്പെടലിനു ശേഷം കൂടുതൽ വിവരങ്ങൾ വെളിച്ചത്തേക്ക്. മൂന്ന് യുവതികളും പല തവണ ഗർഭിണികളായിട്ടുണ്ട് എന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. .

കൗമാര പ്രായത്തിൽ അപ്രത്യക്ഷയായ മൂന്ന് പെണ്‍ക്കുട്ടികളെ ഭൂഗർഭ അറയിൽ നിന്നും മോചിതരായെങ്കിലും ഇതിനകം തന്നെ അവർ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു കഴിഞ്ഞതായി വെളിപ്പെടുന്നു. ഇവരെ തടവിൽ വച്ചിരുന്ന മൂന്നു സഹോദരന്മാരുടെയും ഫോട്ടോകൾ പോലീസ് പുറത്തു വിട്ടു. ഇതിനകം തന്നെ മൂന്ന് യുവതികളും ഒന്നിലേറെ തവണ ഗർഭിണിയായിട്ടുണ്ടെന്നും അവരിൽ ഒരാൾ മൂന്ന് തവണ ഗർഭം ധരിച്ചുവെങ്കിലും അതെല്ലാം അലസി പോയതായും വെളിപ്പെടുത്തി. ചുരുങ്ങിയത് അഞ്ചു കുഞ്ഞുങ്ങളെങ്കിലും ഇതിനകം തന്നെ ഈ വീട്ടിൽ ജന്മം കൊണ്ടിട്ടുണ്ടെന്നും മൂന്നു യുവതികളിൽ ഒരാൾ മൂന്ന് തവണ ഗർഭം ധരിച്ചുവെങ്കിലും മൂന്ന് തവണയും പോഷക കുറവ് മൂലം അലസി പോവുകയാണ് ഉണ്ടായത്.

എന്നാൽ യുവതികൾ ഗർഭിണികളാവുമ്പോൾ ഇവരെ തടവിൽ പാർപ്പിച്ചിരുന്നവർ ഗർഭം അലസി പോവുന്നതിനായി ഇവരെ അടിക്കുമായിരുന്നു എന്നും പറയുന്നുണ്ട്. ഇവിടെ ജനിച്ചെന്നു പറയുന്ന അഞ്ചു കുഞ്ഞുങ്ങൾക്കും എന്ത് സംഭവിച്ചുവെന്നു അറിയില്ല. ഇവരോടൊപ്പം കണ്ടെത്തിയ ആറു വയസുക്കാരി ഇതിൽ പെട്ടതാണോ എന്നും അറിയില്ല. ആറു വയസ്സുക്കാരിയെ അവളുടെ അമ്മയായ അമാൻഡ ബെറിയുടെ കൂടെയാണ് കണ്ടെത്തിയത്. അമാൻഡ ബെറിയുടെ തന്ത്രപരമായ ഇടപെടൽ മൂലമാണ് ഇവര രക്ഷപ്പെട്ടത്. തിങ്കളാഴ്ച ഉച്ച തിരിഞ്ഞു ഇവരെ ബദ്ധസ്ഥനാക്കിയവർ പുറത്തു പോയ തക്കത്തിൽ സ്ക്രീൻ ഡോറിൽ കൂടി പുറത്തു ചാടിയ അമാൻഡ അയൽവാസിയുടെ വീട്ടിൽ നിന്നാണ് പോലീസിനെ വിളിച്ചു സഹായം തേടിയത്.

നിമിഷങ്ങൾക്കകം എത്തിയ പോലീസ് പത്തു വർഷം മുൻപ് കാണാതായ ജിന ഡിജീസസിനെയും മിഷേല്‍ കിങ്ങിനേയും കണ്ടെത്തി. ഇവരോടൊപ്പം കണ്ടെത്തിയ ചെറിയ പെണ്‍ക്കുട്ടി ബെറിയുടെ മകളാണ് എന്നാൽ ഇവരെ തടവിൽ പാർപ്പിച്ചിരുന്ന മൂന്നു സഹോദരന്മാരിൽ ആരാണ് കുഞ്ഞിന്റെ പിതാവ് എന്നറിയില്ല. ബെറിയുടെ സമയോചിതമായ പ്രവർത്തി മൂലം മറ്റു രണ്ടു പേരും കൂടി രക്ഷപ്പെട്ടതിന് പോലീസ് ബെറിയെ അഭിനന്ദിച്ചു. പോഷകാഹാരക്കുറവു ഉള്ളതിനാൽ ഇവരെ എല്ലാവരെയും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വീടിനുള്ളില്‍ കാണപ്പെട്ട മച്ചിൽ തൂങ്ങി കിടന്ന ചങ്ങലകള്‍ കൊണ്ട് എന്ന് പോലീസ്. ഇതിലാണ് പെണ്‍കുട്ടികളെ ബന്ധിച്ചിരുന്നത് എന്നാണു കരുതുന്നത്.

സംഭവത്തെ തുടർന്ന് വീടിന്റെ ഉടമസ്ഥനായ ഏരിയൽ കാസ്ട്രോയെയും സഹോദരന്മാരായ പെട്രോ കാസ്ട്രോ, ഓണിൽ കാസ്ട്രോ എന്നിവരെയും അറസ്റ്റ് ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.