CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 38 Seconds Ago
Breaking Now

വീട്ടിലിരിക്കുന്ന സ്ത്രീകളോട് നിര്‍ദേശവുമായി നടന്‍ സുരാജ്

വീട്ടിലിരിക്കുന്ന സ്ത്രീകളോട് നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. പുറത്തേക്കിറങ്ങുന്ന പുരുഷന്മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാര്‍ തടയണം എന്നാണ് സുരാജ് പറയുന്നത്.

എന്തു കഷ്ടാണെന്ന് നോക്കണേ, തിരുവനന്തപുരത്ത് പോത്തന്‍കോട് അവന്‍ എത്തിയിരിക്കുന്നു. കൊറോണ. എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ പെണ്ണുങ്ങള!ക്കേ കഴിയൂ. ഞങ്ങള്‍ ഈ ആണുങ്ങളുടെ സ്വഭാവം നിങ്ങള്‍ക്കറിയാമല്ലോ. പുറത്തിറങ്ങുന്ന ശീലം. വീട്ടിലിരിക്കണമെന്ന് എത്രയൊക്കെ പറഞ്ഞാലും ഞങ്ങള്‍ ചിലപ്പോള്‍ കേട്ടെന്നു വരില്ല. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായിട്ടല്ല. എന്നാലും ചുമ്മാ ഓരോന്നു പറഞ്ഞു പുറത്തിറങ്ങും. പുറത്തു ചാടാന്‍ ശ്രമിക്കുന്ന ചേട്ടന്‍മാരെ വീട്ടിലിരിക്കുന്ന ചേച്ചിമാര്‍ വേണം തടയാന്‍. തടയണം. ഒരു കാര്യം ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അത് നിങ്ങള്‍ എങ്ങനെയെങ്കിലും ഭംഗിയായി സാധിപ്പിച്ചെടുത്തോളും. വീടിന്റെയും വീട്ടുകാരുടെയും നാടിന്റെയും ഒക്കെ സുരക്ഷ ഇനി നിങ്ങളുടെ കൈകളിലാണ്.' സുരാജ് പറയുന്നു. മമ്മൂട്ടിയാണ് വിഡിയോ പുറത്തുവിട്ടത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.