CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 10 Minutes Ago
Breaking Now

അന്ന് നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല ; അര്‍ജുനന്‍ മാസ്റ്ററെ അനുസ്മരിച്ച് ശ്രീകുമാരന്‍ തമ്പി

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ചവരാണ് എം.കെ അര്‍ജുനനും ശ്രീകുമാരന്‍ തമ്പിയും. ഇവരുടെ കൂട്ടുക്കെട്ടില്‍ പിറന്ന ഒട്ടുമിക്ക ഗാനങ്ങളും ഇന്നും സംഗീത പ്രേമികള്‍ക്ക് പ്രിയങ്കരമാണ്. തന്റെ പ്രിയ സുഹൃത്തിന്റെ നിര്യാണത്തില്‍ ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇത്രമാത്രം.

'അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസം ആയിട്ടില്ല. അന്ന് പാര്‍വതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുന്‍പ് ഞാന്‍ ആ നെറ്റിയില്‍ നല്‍കിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ശ്രീകുമാരന്‍ തമ്പി കുറിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്കായിരുന്നു ആയിരുന്നു അര്‍ജുനന്‍ മാസ്റ്ററുടെ അന്ത്യം. 84 വയസായിരുന്നു. എഴുന്നൂറോളം സിനിമകള്‍ക്കും പ്രൊഫണല്‍ നാടകങ്ങള്‍ക്കും സംഗീതമൊരുക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.