CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 33 Minutes 12 Seconds Ago
Breaking Now

ഐസിയുവിലായ ഭര്‍ത്താവിനെ കാണാന്‍ കഴിയാതെ ഗര്‍ഭിണിയായ കാരി സിമണ്ട്‌സ് രോഗത്തില്‍ നിന്നും മുക്തി നേടുന്നു; പ്രധാനമന്ത്രിയുടെ പ്രതിശ്രുത വധു നേരിടുന്നത് വലിയ വെല്ലുവിളി

ബോറിസ് സെല്‍ഫ് ഐസൊലേഷനിലേക്ക് നീങ്ങിയപ്പോള്‍ കാരി സിമണ്ട്‌സ് ഡൗണിംസ് സ്ട്രീറ്റില്‍ നിന്നും തന്റെ അമ്മയുടെ അരികിലേക്ക് പോയെന്നാണ് കരുതുന്നത്

കൊറോണ ബാധിതനായ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യസ്ഥിതി വഷളാകുന്ന വാര്‍ത്തയിലാണ് നിലവില്‍ രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍. എന്നാല്‍ രാജ്യത്തെ മറ്റേത് വ്യക്തിയേക്കാളും മുകളിലായി പ്രധാനമന്ത്രിയുടെ ആരോഗ്യത്തില്‍ ആശങ്ക പുലര്‍ത്തുന്ന ഒരു വ്യക്തിയുണ്ട്, ഗര്‍ഭിണിയായ അദ്ദേഹത്തിന്റെ പ്രതിശ്രുത വധു കാരി സിമണ്ട്‌സ്. 

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്റെ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കാന്‍ ഒരുങ്ങുന്ന ഈ 32-കാരിക്ക് ഈ സമയത്ത് പലവിധ വെല്ലുവിളികളാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 55-കാരനായ പ്രധാനമന്ത്രി സെല്‍ഫ് ഐസൊലേഷനിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ ആഴ്ചകളോളം അദ്ദേഹത്തെ കാണാന്‍ പോലും കാരിക്ക് സാധിച്ചിരുന്നില്ല. കൊറോണ പ്രതിരോധത്തിന്റെ തിരക്കിലായതാണ് ഇതിന് കാരണം. 

ബോറിസ് സെല്‍ഫ് ഐസൊലേഷനിലേക്ക് നീങ്ങിയപ്പോള്‍ കാരി സിമണ്ട്‌സ് ഡൗണിംസ് സ്ട്രീറ്റില്‍ നിന്നും തന്റെ അമ്മയുടെ അരികിലേക്ക് പോയെന്നാണ് കരുതുന്നത്. പ്രധാനമന്ത്രിക്ക് പിന്നാലെ പ്രതിശ്രുത വധുവും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഐസൊലേഷനിലായി. ഇതിനിടെയാണ് ബോറിസ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഈ അവസ്ഥയില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ കാരിക്ക് സാധിക്കുകയുമില്ല. 

ഇരുവരുടെയും പ്രണയബന്ധം ആരംഭിച്ചതോടെ രാഷ്ട്രീയ തലത്തില്‍ പോലും വലിയ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രവചനങ്ങളെ അതിജീവിച്ച് തെരഞ്ഞെടുപ്പ് വിജയിച്ച് കയറിയ ബോറിസിന് പിന്നില്‍ കാരി ഉരുക്കുപോലെ ഉറച്ചുനിന്നു. ഈ കൊറോണ പ്രതിസന്ധിയും ഇവര്‍ കരകയറുമെന്ന് പ്രതീക്ഷിക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.