CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 52 Seconds Ago
Breaking Now

കൊറോണാവൈറസ് ബാധിച്ച യുവതി പ്രസവത്തിനിടെ മരിച്ചു; കുഞ്ഞിനെ രക്ഷപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ലണ്ടന്‍ ഹോസ്പിറ്റലില്‍

കൊറോണ പോരാട്ടത്തില്‍ കര്‍മ്മനിരതരായ എന്‍എച്ച്എസ് ഹീറോസിനെ തകര്‍ത്താണ് ദുരന്തം സംഭവിച്ചത്‌

കൊറോണാവൈറസ് ബാധിത പ്രസവത്തിനിടെ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് ലണ്ടന്‍ ആര്‍ച്ച്‌വേ വിറ്റിംഗ്ടണ്‍ ഹോസ്പിറ്റലിലാണ് പ്രസവത്തിനിടെ അമ്മ മരിച്ചത്. യുവതിക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. മരണത്തില്‍ കൊറോണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അമ്മയുടെ മരണത്തില്‍ ഞെട്ടിയ ആശുപത്രി ജീവനക്കാര്‍ കണ്ണീരണിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊറോണ പോരാട്ടത്തില്‍ കര്‍മ്മനിരതരായ എന്‍എച്ച്എസ് ഹീറോസിനെ തകര്‍ത്താണ് ദുരന്തം സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. പലരും ഈ മരണത്തില്‍ അവിശ്വസനീയതയിലാണ്. സീനിയര്‍ ഹോസ്പിറ്റല്‍ ജീവനക്കാര്‍ കരച്ചിലിലാണ്. അമ്മയുടെ മരണത്തിന് ഇടയിലും കുഞ്ഞിനെ രക്ഷിച്ചതാണ് ഏക ആശ്വാസം, റിപ്പോര്‍ട്ട് വ്യക്തമാക്കി. 

യുവതിയുടെ മരണത്തില്‍ കുടുംബം പാടെ തകര്‍ന്ന അവസ്ഥയിലാണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പ്രശ്‌നമില്ലാതെ തുടരുന്നതായാണ് കരുതുന്നത്. കൂടാതെ വൈറസ് പോസിറ്റീവുമല്ല. മരണത്തിന്റെ കാരണം കണ്ടെത്താന്‍ കേസ് കൊറോണര്‍ക്ക് കൈമാറിയതായി വിറ്റിംഗ്ടണ്‍ ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റ് പറഞ്ഞു. 

കൊറോണാ പോസിറ്റീവായ നവജാതശിശു ഇംഗ്ലണ്ടില്‍ മരിച്ചതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരയായി മാറിയിരുന്നു. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന ജീവനക്കാരെ സെല്‍ഫ് ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.