CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 46 Minutes 31 Seconds Ago
Breaking Now

ബ്രിസ്റ്റോളില്‍ താമസിക്കുന്ന ജോര്‍ജ് ലൂക്കിന്റെ മാതാവ് നാട്ടില്‍ നിര്യാതയായി..അമ്മയെ അവസാനമായി ഒന്ന് കാണാനാവാതെ മകൻ.. സംസ്കാരം നാളെ രാവിലെ.

ബ്രിസ്റ്റോളില്‍ താമസിക്കുന്ന ജോര്‍ജ് ലൂക്ക്  ജാസ്മിന്‍ ജോർജ് ദമ്പതികളുടെ മാതാവ്  വിക്ടോറിയാമ്മ (84)നാട്ടില്‍ നിര്യാതയായി.പരേതനായ പ്രൊഫ ജോണ്‍ ലൂക്കോസിന്റെ ഭാര്യയാണ്. കുറച്ചുദിവസമായി ശാരീരിക അസ്വസ്ഥതകള്‍ മൂലം ആശുപത്രിയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വച്ച് മരണം സംഭവിച്ചു. അഞ്ച് മക്കളാണ് ഇവർക്കുള്ളത്. മിന്നി ജോസ് ,ടെസ്സി ലൂക്ക്, ഹാൻസ് ലൂക്ക് (കുവൈറ്റ് ),നൈനി ലൂക്ക് , ജോർജ് ലൂക്ക് (UK ) . വിദേശത്തുള്ള രണ്ട് ആണ്‍ മക്കള്‍ക്കും അമ്മയെ അവസാനമായി ഒന്നു കാണാന്‍ കഴിയില്ല. കുവൈത്തിലും യുകെയിലുമായതിനാല്‍ യാത്ര വിലക്ക് ഇവരെ നാട്ടിലെത്തുന്നതിന് തടസ്സമായിരിക്കുകയാണ്.

പരേതയുടെ മൃത സംസ്കാരം നാളെ രാവിലെ (ബുധൻ ) പത്തു മണിയ്ക്ക് കോട്ടയം വില്യൂന്നി സെന്റ് സേവിയേഴ്‌സ് ചര്‍ച്ചില്‍ വച്ച് നടക്കുന്നു. യുബിഎംഎയുടെ സജീവ അംഗമായ ജോര്‍ജ് ലൂക്കിന്റെ അമ്മയുടെ നിര്യാണത്തില്‍ യുബിഎംഎ ദുഖം രേഖപ്പെടുത്തി.

മാതാവിന്റെ വിയോഗത്തില്‍ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പം യൂറോപ് മലയാളിയും ദുഖം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.