CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 4 Minutes 2 Seconds Ago
Breaking Now

കേരള മോഡല്‍ നടപ്പാക്കാന്‍ ബ്രിട്ടന്‍; രോഗികളുടെ സമ്പര്‍ക്ക പട്ടിക തിരിച്ചറിയാന്‍ 25,000 മനുഷ്യ ട്രാക്കര്‍മാരെ രംഗത്തിറക്കും; പദ്ധതിയ്ക്കായി പ്രധാനമന്ത്രി അരയും തലയും മുറുക്കി രംഗത്ത്; ലോക്ക്ഡൗണ്‍ ഇളവുകള്‍ 10 ദിവസത്തിനകം തയ്യാറായാല്‍ സ്‌കൂളും, ഷോപ്പുകളും തുറക്കും

മനുഷ്യ ട്രാക്കര്‍മാര്‍ പ്രതിദിനം 10,000 പുതിയ കേസുകളുടെ സമ്പര്‍ക്ക പട്ടികയെങ്കിലും തയ്യാറാക്കുമെന്ന് ബോറിസ്

പത്ത് ദിവസത്തിനകം വൈറസ് ട്രേസിംഗ് സിസ്റ്റം നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്നാലെ എത്തിക്കാന്‍ പദ്ധതിയുമായി ബോറിസ് ജോണ്‍സണ്‍. രോഗം ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടിക തിരിച്ചറിയാന്‍ 25000 വരുന്ന ശക്തമായ ട്രാക്കര്‍മാരുടെ സൈന്യത്തെ തന്നെ ഇറക്കിയാണ് കൂടുതല്‍ വ്യാപനം തടയാന്‍ പ്രധാനമന്ത്രി ഒരുങ്ങുന്നത്. കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിന് മുന്‍പ് ഇത്തരമൊരു സംവിധാനം നടപ്പാക്കിയിരിക്കണമെന്നാണ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകരുടെ പക്ഷം. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ ചില സ്‌കളുകളും, ഷോപ്പുകളും ജൂണ്‍ 1 മുതല്‍ തുറക്കാനും സാധിക്കും. 

കേരളം ആദ്യഘട്ടത്തില്‍ നടപ്പാക്കിയ ട്രാക്കിംഗ്, ട്രേസിംഗ് രീതിയാണ് ബ്രിട്ടനും ഇപ്പോള്‍ ചിന്തിക്കുന്നത്. രോഗം ബാധിച്ച ഓരോ വ്യക്തിയുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയാണ് കേരളം ആദ്യ ഘട്ടത്തില്‍ രോഗത്തിന്റെ വ്യാപനം തടഞ്ഞത്. എന്നാല്‍ രോഗികളുടെ എണ്ണമേറിയതോടെ ഈ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ പരിപാടി കൈവിട്ട കളിയായി മാറിയിരുന്നു. എന്നാല്‍ 25,000 മനുഷ്യ ട്രാക്കര്‍മാരെ പുതുതായി റിക്രൂട്ട് ചെയ്ത് കളംപിടിക്കാനാണ് ബ്രിട്ടന്‍ തയ്യാറെടുക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ട്രാക്കിംഗ് & ട്രേസിംഗ് സിസ്റ്റം ഏതെങ്കിലും ആപ്പ് കൊണ്ട് മാത്രം നടപ്പാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ നീക്കം. 

സാമൂഹിക ബന്ധങ്ങള്‍ തടയുന്ന നിയമങ്ങളില്‍ ഇളവ് നല്‍കാനുള്ള നടപടികള്‍ സംബന്ധിച്ച് അടുത്ത ആഴ്ച അവസാനം തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്. ഇതിന് മുന്‍പ് ട്രാക്കിംഗ് സിസ്റ്റം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നിരുന്നാലും മികച്ച വേനലിന്റെ സുഖം ആസ്വദിക്കാന്‍ ആയിരങ്ങളാണ് ലോക്ക്ഡൗണ്‍ ലംഘിച്ച് ബീച്ചുകൡലും, പാര്‍ക്കുകളിലും നിറയുന്നത്. ട്രേസിംഗ് സ്‌കീം ഏകദേശം തയ്യാറായി കഴിഞ്ഞതായി ബോറിസ് ജോണ്‍സണ്‍ കോമണ്‍സില്‍ പറഞ്ഞു. ടെസ്റ്റ്, ട്രാക്ക്, ട്രേസ് ഓപ്പറേഷന്‍ നിലവില്‍ വരുമെന്ന ആത്മവിശ്വാസമുണ്ട്, ഇത് ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും, അദ്ദേഹം വ്യക്തമാക്കി.

മനുഷ്യ ട്രാക്കര്‍മാര്‍ പ്രതിദിനം 10,000 പുതിയ കേസുകളുടെ സമ്പര്‍ക്ക പട്ടികയെങ്കിലും തയ്യാറാക്കുമെന്ന് ബോറിസ് പറഞ്ഞു. വൈറസ് പിടിപെട്ട എല്ലാവരുടെയും അടുത്ത ബന്ധങ്ങളെക്കുറിച്ച് വിവരങ്ങള്‍ ആരായും. ഇവരോട് കൊറോണ ടെസ്റ്റ് എടുക്കാനും, സ്വയം ഐസൊലേറ്റ് ചെയ്യാനും ആവശ്യപ്പെടും. 




കൂടുതല്‍വാര്‍ത്തകള്‍.