CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 14 Minutes 41 Seconds Ago
Breaking Now

തെലുങ്കാന ആദിലാബാദില്‍ പള്ളി നിര്‍മ്മിക്കാന്‍ സഹായവുമായി ബ്രിട്ടനിലെ സീറോ മലബാര്‍ രൂപത ; നാലു മിഷനുകള്‍ സഹായം നല്‍കിയത് 28000 പൗണ്ട്

ഈ കോവിഡ് കാല പരിമിതികള്‍ക്കിടയിലും വിശ്വാസികള്‍ ഒരുമിച്ച് സഹായിക്കാനൊരുങ്ങിയപ്പോള്‍ ദേവാലയ നിര്‍മ്മിതിക്കാവശ്യമായ 28000 പൗണ്ട് സമാഹരിക്കപ്പെട്ടു.

തെലുങ്കാനയിലെ ആദിലാബാദില്‍ പാവങ്ങള്‍ക്കായി ഒരു ആരാധനാലയം പുതുക്കി പണിയേണ്ടിവന്നപ്പോള്‍ മലയാളിയായ ബിഷപ്പ് മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടിന് മുന്നില്‍ ആശ്രയമായി ഉണ്ടായിരുന്നത് ബ്രിട്ടനിലെ മലയാളികളായ ക്രിസ്ത്യന്‍ വിശ്വാസ സമൂഹമാണ്.

 ഈ കോവിഡ് കാല പരിമിതികള്‍ക്കിടയിലും വിശ്വാസികള്‍ ഒരുമിച്ച് സഹായിക്കാനൊരുങ്ങിയപ്പോള്‍ ദേവാലയ നിര്‍മ്മിതിക്കാവശ്യമായ 28000 പൗണ്ട് സമാഹരിക്കപ്പെട്ടു.

തെലുങ്കാനയില്‍ വീട് കത്തിപ്പോയ കുടുംബത്തിന് ഒറ്റ ദിവസം കൊണ്ട് വീട് നിര്‍മ്മിച്ച് നല്‍കിയതിനും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റും ഏര്‍പ്പാട് ചെയ്തതും സോഷ്യല്‍മീഡിയയില്‍ സജീവ ചര്‍ച്ചയായിരുന്നു. മാര്‍ പ്രിന്‍സ് പാണേങ്ങാടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെയിലെ സഭ വിശ്വാസികള്‍ പിന്തുണയേകുകയായിരുന്നു.

 

ബര്‍മിങ്ഹാം സള്‍റ്റ്‌ലി സെന്റ് ബെനഡിക്ട് മിഷന്‍ 15000 പൗണ്ട് സംഭാവന നല്‍കിയപ്പോള്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ 5500 പൗണ്ടും പ്രസ്റ്റണ്‍ മിഷന്‍ അയ്യായിരം പൗണ്ടും ലെസ്റ്റര്‍ 2500 പൗണ്ടും നല്‍കി. ബ്രിട്ടീഷ് രൂപതയില്‍ നിന്ന് ലഭിച്ച ഈ സഹായത്തിന്  രൂപത നന്ദി പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് 4 മുതല്‍ 16 വരെ ബിഷപ്പ് ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ യുകെയില്‍ നടത്തിയ സന്ദര്‍ശനത്തിനിടയിലാണ് തകര്‍ന്നു തുടങ്ങിയ ആദിലാബാദിലെ പള്ളിയുടെ കാര്യം ശ്രദ്ധയില്‍പ്പെട്ടത് . നാലു രൂപതകള്‍ ചേര്‍ന്നു പണം സ്വരൂപിക്കുകയായിരുന്നു.

ആദിലാബാദ് രൂപത 25 ലക്ഷം പ്രതീക്ഷ സ്ഥാനത്താണ് 26 ലക്ഷം ബ്രിട്ടനിലെ വിശ്വാസികള്‍ നല്‍കിയത്. ചാപ്പലും റിട്രീറ്റ് സെന്ററും ഈ തുക കൊണ്ട് ഉടന്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ബിഷപ്പും രൂപതയും.




കൂടുതല്‍വാര്‍ത്തകള്‍.