CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 25 Seconds Ago
Breaking Now

ലോക്ക്ഡൗണ്‍ ലംഘനം; മുഖ്യ ഉപദേശകനെ പുറത്താക്കണമെന്ന് പ്രധാനമന്ത്രിക്ക് മേല്‍ സമ്മര്‍ദമേറുന്നു; ബോറിസിനെ വിമര്‍ശിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പുമാരും!

സുപ്രധാന സര്‍ക്കാര്‍ കമ്മിറ്റികളിലെ ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്

തന്റെ മുഖ്യ ഉപദേശകന്‍ ഡൊമിനിക് കുമിംഗ്‌സ് ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചെന്ന ആരോപണങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ സമ്മര്‍ദത്തിലാക്കുന്നു. കൊറോണാവൈറസ് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ക്യാബിനറ്റ് ചര്‍ച്ചകള്‍ നടത്താന്‍ ഒരുങ്ങവെയാണ് പ്രധാനമന്ത്രിയെ കുമിംഗ്‌സ് കുരുക്കിലാക്കിയത്. 

സര്‍ക്കാരിന്റെ സന്ദേശം തകര്‍ത്ത കുമ്മിന്‍സ് രാജിവെയ്ക്കണമെന്നാണ് ടോറി ബാക്ക്‌ബെഞ്ച് എംപിമാരില്‍ ചിലരുടെ ആവശ്യം. തന്റെ സഹായിയെ പ്രതിരോധിച്ച് പ്രധാനമന്ത്രി നിലയുറപ്പിച്ചിട്ടുണ്ട്. ലണ്ടനില്‍ നിന്നും ഡുര്‍ഹാമിലേക്കാണ് ഉപദേശകന്‍ നിബന്ധനകള്‍ ലംഘിച്ച് യാത്ര ചെയ്തത്. മാര്‍ച്ച് അവസാനം കുമിംഗ്‌സും, ഭാര്യയും കൊറോണയുടെ പിടിയില്‍ പെടുമെന്ന് ആയതോടെ മറ്റ് വഴികളില്ലാതെയായിരുന്നു ആ യാത്രയെന്നാണ് പ്രധാനമന്ത്രിയുടെ ന്യായീകരണം. 

സുപ്രധാന സര്‍ക്കാര്‍ കമ്മിറ്റികളിലെ ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. പൊതുജനാരോഗ്യ നടപടികളില്‍ വിശ്വാസം പ്രധാന വിഷയമാണെന്ന് സര്‍ക്കാരിനെ ബിഹേവിയറല്‍ സയന്‍സില്‍ ഉപദേശിക്കുന്ന സോഷ്യല്‍ സൈക്കോളജി പ്രൊഫസര്‍ സ്റ്റീഫന്‍ റീച്ചര്‍ ചൂണ്ടിക്കാണിച്ചു. 

രണ്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പുമാരും പ്രധാനമന്ത്രിക്കെതിരെ രംഗത്തിറങ്ങി. ലീഡ്‌സ് ബിഷപ്പ് റൈറ്റ് റെവറന്‍ഡ് നിക്ക് ബെയിന്‍സ്, ബ്രിസ്റ്റോള്‍ ബിഷപ്പ് റൈറ്റ് റെവറന്‍ഡ് വിവിനെയന്‍ ഫോള്‍ എന്നിവരാണ് വിമര്‍ശനം ഉന്നയിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.