CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 46 Seconds Ago
Breaking Now

സൗത്തിനെതിരെ പ്രധാനമന്ത്രി; മേഖല തിരിച്ച് കൗണ്‍സില്‍ ടാക്‌സ് ഉയര്‍ത്താന്‍ ആലോചന; ഭവനഉടമകള്‍ക്ക് ചങ്കിടിപ്പ് സമ്മാനിച്ച് മുന്‍ ചാന്‍സലറുടെ നിലപാട് ശരിവെച്ച് ബേണ്‍ഹാം; പ്രകടപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കും!

ലേബര്‍ പ്രകടനപത്രികയില്‍ ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ ഉയര്‍ത്തില്ലെന്ന വാഗ്ദാനം പാലിക്കുമെന്ന് പ്രധാനമന്ത്രി

സൗത്ത് ഇംഗ്ലണ്ടിലെ വീടുകള്‍ക്ക് ഉയര്‍ന്ന കൗണ്‍സില്‍ ടാക്‌സ് ഈടാക്കുമെന്ന ആശങ്ക ഉയര്‍ത്തി പ്രധാനമന്ത്രി. നിലവിലെ കൗണ്‍സില്‍ ടാക്‌സ് ഈടാക്കുന്ന സിസ്റ്റത്തില്‍ പോരായ്മകള്‍ നിലനില്‍ക്കുന്നതായി ആന്‍ഡി ബേണ്‍ഹാം ചൂണ്ടിക്കാണിച്ചതോടെയാണ് ഇത്. 

കൗണ്‍സില്‍ ടാക്‌സുകള്‍ പരിഷ്‌കരിക്കാന്‍ നടപടി ആരംഭിച്ച മുന്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ പദ്ധതികള്‍ പ്രധാനമന്ത്രി ശരിവെച്ചു. ഉയര്‍ന്ന മൂല്യമുള്ള വീടുകള്‍ക്ക് സര്‍ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയതിനെയാണ് മാന്‍ഷന്‍ ടാക്‌സ് എന്ന് വിമര്‍ശനം നേരിട്ടത്. 

തന്റെ പ്രധാനമന്ത്രി പദത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുമെന്ന സൂചനയാണ് ബേണ്‍ഹാം നല്‍കുന്നത്. ലണ്ടനിലെ വലിയ വീടുകളേക്കാള്‍ ഉയര്‍ന്ന കൗണ്‍സില്‍ ടാക്‌സാണ് നോര്‍ത്ത് വെസ്റ്റിലെ ചില വീടുകള്‍ക്ക് നല്‍കേണ്ടി വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

ഇതോടെ കൗണ്‍സില്‍ ടാക്‌സും, സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കി പ്രോപ്പര്‍ട്ടിയുടെയോ, ഭൂമിയുടെയോ മൂല്യം അനുസരിച്ച് നികുതി ഈടാക്കുന്ന തരത്തിലേക്ക് സിസ്റ്റം മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ഉയരുകയാണ്. ഈ വാര്‍ത്തകളില്‍ വെള്ളം ഒഴിവാക്കാന്‍ ഡൗണിംഗ് സ്ട്രീറ്റ് ശ്രമിക്കുന്നുണ്ടെങ്കിലും മിഡില്‍ ഇംഗ്ലണ്ടിന് എതിരെ പുതിയ ടാക്‌സ് റെയ്ഡുമായി ലേബര്‍ വരുന്നുവെന്നാണ് ടോറികളുടെ വാദം. 

അതേസമയം ലേബര്‍ പ്രകടനപത്രികയില്‍ ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ ഉയര്‍ത്തില്ലെന്ന വാഗ്ദാനം പാലിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൗണ്‍സില്‍ ടാക്‌സ് വിഷയത്തില്‍ വലിയ തീരുമാനങ്ങള്‍ വരുമെന്നും ബേണ്‍ഹാം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.