CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 58 Seconds Ago
Breaking Now

ആയുധം താഴെവെയ്ക്കാന്‍ സമ്മതിച്ച് ഹമാസ്; ഗാസയില്‍ സര്‍വ്വസമാധാനത്തിന് വഴിയൊരുങ്ങുന്നു; 'ചരിത്രപരമായ' കരാര്‍ നേടി ട്രംപ്; കരാര്‍ സ്ഥിരീകരിച്ച് ഹമാസും

മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരാന്‍ 20 ഇന പദ്ധതികളുടെ ഭാഗമായാണ് ബോര്‍ഡ് ഓഫ് പീസ് ഹമാസുമായി കരാറിലെത്തിയതെന്ന് ട്രംപ്

ഇസ്രയേലിന് എതിരായ ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കാനായി ഹമാസ് ആയുധങ്ങള്‍ താഴെവെയ്ക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ചരിത്രപ്രാധാന്യമുള്ള കരാര്‍ നേടിയതായി പ്രഖ്യാപിച്ചത്. ഗാസയില്‍ ഹമാസിനെ പൂര്‍ണ്ണമായും നിരായുധീകരിക്കുന്നതിലൂടെയാണ്  ഇത് സാധ്യമാകുന്നത്.

മിഡില്‍ ഈസ്റ്റില്‍ സമാധാനം കൊണ്ടുവരാന്‍ 20 ഇന പദ്ധതികളുടെ ഭാഗമായാണ് ബോര്‍ഡ് ഓഫ് പീസ് ഹമാസുമായി കരാറിലെത്തിയതെന്ന് ട്രംപ് വ്യക്തമാക്കി. പദ്ധതി അംഗീകരിച്ചതായി ഹമാസ് ബിബിസിയോട് സ്ഥിരീകരിച്ചു. 

മേഖലയില്‍ സമാധാനവും, സുരക്ഷയും സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്ന സുപ്രധാന ചുവടുവെയ്പ്പാണ് ഇതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഗാസ ഒരു പലസ്തീനിയന്‍ ഗവണ്‍മെന്റ് ഭരിക്കുന്നതിലേക്ക് നയിക്കുന്ന കരാറാണ് ഇത്. ഈ പുതിയ ഗവണ്‍മെന്റ് ബോര്‍ഡ് ഓഫ് പീസിനൊപ്പം ചേര്‍ന്ന് പലസ്തീനിയന്‍ ജനതയെ സഹായിക്കും. ഇതോടൊപ്പം ഇസ്രയേലിനും സുരക്ഷ നല്‍കും. ഗാസ തീവ്രവാദ അക്രമണങ്ങളുടെ ആസ്ഥാനമായി ഉപയോഗിക്കില്ലെന്ന ഉറപ്പിലാണ് ഈ പദ്ധതി, ട്രംപ് പറഞ്ഞു. 

ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണ്ണമായി പിന്‍വാങ്ങും. അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ ഫോഴ്‌സും, പുതിയ പലസ്തീന്‍ പോവീസ് സേനയും ചേര്‍ന്നാണ് ഗാസയിലെ ജനങ്ങളുടെയും, അയല്‍ക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുകയെന്നും ട്രംപ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.