
















ജോര്‍ദാനിലെ യുഎസ് സേനകള്‍ക്ക് നേരെ സര്‍പ്രൈസ് അക്രമം നടത്തി ഇറാന്‍. ചര്‍ച്ചകള്‍ പുനരാരംഭിക്കാനായി പരസ്പരമുള്ള അക്രമം ഡൊണാള്‍ഡ് ട്രംപ് നിര്‍ത്തിവെച്ച ശേഷമുള്ള ആദ്യത്തെ അക്രമണമാണ് ഇത്.
ജോര്‍ദാനിലേക്ക് എത്തിയ മിസൈലുകളെല്ലാം തടഞ്ഞിട്ടതായി യുഎസ് സെന്‍ഡ്രല്‍ കമ്മാന്‍ഡ് വ്യക്തമാക്കി. വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഇതോടെ പൊളിയുമോയെന്ന ആശങ്കയാണ് ഇപ്പോഴുള്ളത്.
സ്ഥായിയായ ഒരു സമാധാന കരാര്‍ നേടിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് യുദ്ധം നിര്‍ത്തിവെച്ചത്. എന്നാല്‍ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഭീഷണി മുഴക്കി.
ഇതിനിടെ ബെഞ്ചമിന്‍ നെതന്യാഹു തങ്ങളെ യുദ്ധത്തില്‍ നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്നതായി ട്രംപ് വ്യക്തമാക്കി. മലകള്‍ക്ക് അകത്തായി ഇറാന്‍ ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നതിന്റെ തെളിവുകള്‍ കൈമാറുമെന്ന് നെതന്യാഹു പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ബിബി ഇത്തരത്തില്‍ പൊതുസ്ഥലത്ത് പ്രശ്‌നങ്ങള്‍ വിളിച്ച് പറയരുതെന്നാണ് ട്രംപ് മറുപടി നല്‍കിയത്. കരാര്‍ പ്രകാരം ആണവ പ്രോഗ്രാം നിര്‍ത്തിവെയ്ക്കാനും, ഹോര്‍മുസ് തുറക്കാനും തയ്യാറായില്ലെങ്കില്‍ രഹസ്യ കേന്ദ്രം തകര്‍ക്കുമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.