CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 16 Seconds Ago
Breaking Now

ഇന്ത്യയില്‍ 'വേദനിക്കുന്ന' കോടീശ്വരന്‍മാരുടെ എണ്ണമേറുന്നു; വര്‍ഷത്തില്‍ നൂറ് കോടിയിലേറെ വരുമാനമുള്ള 570 ഇന്ത്യക്കാര്‍; അഞ്ച് വര്‍ഷത്തിനിടെ ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 300% വളര്‍ച്ച

ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്ന നികുതിദായകരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഈ കണക്ക്

ഇന്ത്യയിലെ നികുതിദായകരായ ഉയര്‍ന്ന വരുമാനക്കാരുടെ എണ്ണത്തില്‍ അസാധാരണമായ വളര്‍ച്ച. ചുരുങ്ങിയത് നൂറ് കോടിയെങ്കിലും വരുമാനമുള്ള വ്യക്തികളുടെ എണ്ണം 2021 മുതല്‍ 300% വളര്‍ച്ച നേടിയെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയാണ് ഈ വിധത്തില്‍ വളരുന്നത്. 2025-26 വര്‍ഷത്തില്‍ നൂറ് കോടിയിലേറെ വരുമാനമുള്ളതായി റിപ്പോര്‍ട്ട് ചെയ്ത വ്യക്തികളുടെ എണ്ണം 576-ലേക്കാണ് ഉയര്‍ന്നത്. 2024-25 വര്‍ഷത്തില്‍ ഇത് 415 ആയിരുന്നു. 

രാജ്യത്തെ കോടീശ്വരന്‍മാരുടെ വര്‍ദ്ധനവ് നിരീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ധനകാര്യ മന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരി നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. 

2021-22 സാമ്പത്തിക വര്‍ഷത്തില്‍ കേവലം 142 നികുതിദായകരാണ് നൂറ് കോടിയെങ്കിലും വരുമാനമുള്ളതായി റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഉയര്‍ന്ന വരുമാനക്കാരുടെ എണ്ണം 300 ശതമാനത്തിലേറെ വര്‍ദ്ധിച്ചതായാണ് വ്യക്തമാക്കുന്നത്. 

ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്ന നികുതിദായകരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. അതേസമയം രാജ്യത്തെ ധനികരും, സാധാരണക്കാരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് വരുന്നതായുള്ള വിമര്‍ശനവും നേരിടുന്നുണ്ട്. 

എന്നാല്‍ ചെറിയ വ്യത്യാസം മാത്രമാണ് ഇതില്‍ നേരിടുന്നതെന്നും, തൊഴില്‍ വിപണിയിലെ കണക്ക് പ്രകാരം 15 വയസ്സിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ 2022-ലെ 3.6 ശതമാനത്തില്‍ നിന്നും 2025-ല്‍ 3.1 ശതമാനത്തിലേക്ക് കുറഞ്ഞതായി ഗവണ്‍മെന്റ് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ കഴിഞ്ഞ ഒരു ദശകത്തിനിടെ ദാരിദ്ര്യത്തില്‍ നിന്നും 24.82 കോടി ജനങ്ങള്‍ മുക്തി നേടിയെന്നാണ് നീതി ആയോഗ് കണക്ക്. 




കൂടുതല്‍വാര്‍ത്തകള്‍.