CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 3 Minutes 46 Seconds Ago
Breaking Now

കച്ചവടം തുടങ്ങട്ടെ, എന്തും വരട്ടെ; ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ഉള്‍പ്പെടെ എല്ലാ ഷോപ്പുകളും ജൂണ്‍ 15ന് തുറക്കും; സ്ട്രീറ്റ് മാര്‍ക്കറ്റും, കാര്‍ ഷോറൂമും അടുത്ത ആഴ്ച തന്നെ പ്രവര്‍ത്തനം തുടങ്ങും; സാമൂഹിക അകലം പാലിക്കണം; 121 പേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു; മരണസംഖ്യ 36,914

വമ്പന്‍ വിലക്കുറവില്‍ വില്‍പ്പന ആരംഭിക്കുന്നതോടെ ജനം കടയിലേക്ക് ഒഴുകിയെത്തുമെന്ന ആശങ്കയുണ്ട്

ഹൈസ്ട്രീറ്റ് ബിസിനസ്സുകള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള അനുമതി നല്‍കി പ്രധാനമന്ത്രി. കൊറോണാവൈറസ് ലോക്ക്ഡൗണ്‍ തുടങ്ങിയത് മുതല്‍ കൂടിക്കിടക്കുന്ന സാധനങ്ങള്‍ വിറ്റഴിക്കാന്‍ റീട്ടെയിലേഴ്‌സ് വില വെട്ടിക്കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 15 മുതല്‍ എല്ലാ റീട്ടെയില്‍ സ്റ്റോറുകള്‍ക്കും ഷട്ടര്‍ തുറക്കാനാണ് പ്രധാനമന്ത്രി പച്ചക്കൊടി വീശിയത്. കൊറോണാവൈറസ് കാര്‍മേഘം ഇപ്പോഴും അകന്നിട്ടില്ലാത്ത അവസ്ഥയിലാണ് ഈ നീക്കം. 

ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളും, സ്വതന്ത്ര ബിസിനസ്സുകളും ഉള്‍പ്പെടെയുള്ള നോണ്‍-എസെന്‍ഷ്യല്‍ ഷോപ്പുകള്‍ ജൂണ്‍ 15 മുതല്‍ തുറക്കാനാണ് പ്രധാനമന്ത്രി അനുമതി നല്‍കിയത്. ഔട്ട്‌ഡോര്‍ മാര്‍ക്കറ്റുകളും, കാര്‍ ഷോറൂമുകളും ജൂണ്‍ 1 മുതല്‍ തുറക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. കര്‍ശനമായ രീതിയില്‍ സാമൂഹിക അകലം പാലിച്ചാകണം പ്രവര്‍ത്തനമെന്നത് മാത്രമാണ് നിബന്ധന. 

മാര്‍ച്ച് മുതല്‍ അടഞ്ഞ് കിടക്കുന്ന ബിസിനസ്സുകള്‍ക്ക് ഈ നീക്കം ഗുണകരമാകും. കൂടാതെ ബിസിനസ്സുകള്‍ പൊട്ടാതിരിക്കാന്‍ ബില്ല്യണ്‍ കണക്കിന് പൗണ്ട് ഇറക്കുകയും, ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കിയ ട്രെഷറിക്കും ഇത് ആശ്വാസമാകും. അതേസമയം വമ്പന്‍ വിലക്കുറവില്‍ വില്‍പ്പന ആരംഭിക്കുന്നതോടെ ജനം കടയിലേക്ക് ഒഴുകിയെത്തുമെന്ന ആശങ്കയുണ്ട്. ബ്രിട്ടനില്‍ നിലവിലെ കൊറോണ മരണസംഖ്യ 36,914 എത്തിനില്‍ക്കുകയാണ്. 

121 പേര്‍ കൂടി മരിച്ചതായാണ് ഒടുവിലെ കണക്കില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മികച്ച വേനല്‍ ആസ്വദിക്കാനായി വന്‍തോതില്‍ ജനം പുറത്തേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇപ്പോള്‍ യുകെയില്‍ ദൃശ്യമാകുന്നത്. 1625 പേര്‍ കൂടി കൊറോണ പോസിറ്റീവായി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.