CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 29 Seconds Ago
Breaking Now

കൊറോണ ഉയര്‍ന്നാല്‍, ലോക്ക്ഡൗണ്‍ 'ലോക്കലായി' വരും; തിങ്കളാഴ്ച മുതല്‍ എന്‍എച്ച്എസ് ടെസ്റ്റ് & ട്രേസ് സിസ്റ്റം ഉഷാറാകും; പട്ടണങ്ങളിലെ പോസിറ്റീവ് കേസുകള്‍ വിലക്കുകള്‍ നിശ്ചയിക്കും; സ്ഥിരീകരിച്ച് മാറ്റ് ഹാന്‍കോക്

ഓരോ മേഖലയിലും നേരിടുന്ന വെല്ലുവിളികള്‍ വ്യത്യസ്തമായത് കൊണ്ടാണ് ലോക്കല്‍ ലോക്ക്ഡൗണിലേക്ക് രാജ്യം നീങ്ങുന്നതെന്ന് നാഷണല്‍ ടെസ്റ്റിംഗ് കോര്‍ഡിനേറ്റര്‍

കൊറോണാവൈറസ് കേസുകള്‍ പ്രാദേശികമായി ഉയര്‍ന്നാല്‍ പട്ടണം മുഴുവന്‍ അടച്ചുപൂട്ടുന്ന തരത്തില്‍ ലോക്കല്‍ ലോക്ക്ഡൗണ്‍ ചുമത്തുമെന്ന് വ്യക്തമാക്കി മാറ്റ് ഹാന്‍കോക്. എന്‍എച്ച്എസ് ടെസ്റ്റ്, ട്രാക്ക്, ട്രേസ് സിസ്റ്റത്തിന്റെ ഭാഗമായാണ് പ്രാദേശികമായി വിലക്കുകള്‍ കടുപ്പിക്കുകയെന്ന് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. ഇതുപ്രകാരം ഇന്‍ഫെക്ഷന്‍ നിരക്ക് ഉയരുന്ന മേഖലകളിലെ സ്‌കൂളുകളും, ബിസിനസ്സുകളും, തൊഴിലിടങ്ങളും അടച്ചിടുന്ന തരത്തിലാണ് ഇളവുകള്‍ നടപ്പാക്കുകയെന്ന് സര്‍ക്കാര്‍ മനസ്സ് തുറക്കുന്നു. 

കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന മേഖലകള്‍ തിരിച്ചറിയുമ്പോള്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും, പുതിയ ജോയിന്റ് ബയോസെക്യൂരിറ്റി സെന്ററും, പബ്ലിക് ഹെല്‍ത്ത് ലോക്കല്‍ ഡയറക്ടര്‍മാരും ചേരുന്ന സംഘം പ്രാദേശിക തലത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് മാറ്റ് ഹാന്‍കോക് വ്യക്തമാക്കി. ഇതുപ്രകാരം ഏതെല്ലാം മേഖലകളിലാണോ കേസുകള്‍ കൂടുതല്‍ അവിടെ ലോക്കല്‍ ലോക്ക്ഡൗണ്‍ ചുമത്തും, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. പുതിയ കണക്കുകള്‍ പ്രകാരം നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ വൈറസിന്റെ വ്യാപനം ഉയര്‍ന്ന് തന്നെ തുടരുകയാണ്. സണ്ടര്‍ലാന്‍ഡില്‍ 1 ലക്ഷം ജനസംഖ്യയ്ക്ക് 495 വീതം പോസിറ്റീവ് കേസുകളുണ്ട്. ഗേറ്റ്‌സ്‌ഹെഡില്‍ ഇത് 493, സൗത്ത് ടൈനിസൈഡില്‍ 491 എന്നിങ്ങനെയാണ് ഈ അനുപാതം. 

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ ഈ അനുപാതം കുറവായി തുടരുന്നു. സൗത്ത് സോമര്‍സെറ്റില്‍ ഒരു ലക്ഷത്തില്‍ 105 പേര്‍ക്കും, ഡോര്‍സെറ്റില്‍ 96 പേര്‍ക്കും, വെസ്റ്റ് ഡിവോണില്‍ 95 പേര്‍ക്കുമാണ് ഈ അനുപാതം. ബാരോ-ഇന്‍-ഫര്‍ണസിലാണ് അനുപാതം ഏറ്റവും കൂടുതല്‍, 1 ലക്ഷത്തിന് 831 സ്ഥിരീകരിച്ച കേസുകളാണ് ഇവിടെയുള്ളത്. യുകെയിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. അതേസമയം ചില മേഖലകള്‍ ടെസ്റ്റിംഗില്‍ ഏറെ മുന്നിലാണ്. അതുകൊണ്ട് ഇവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഓരോ മേഖലയിലും നേരിടുന്ന വെല്ലുവിളികള്‍ വ്യത്യസ്തമായത് കൊണ്ടാണ് ലോക്കല്‍ ലോക്ക്ഡൗണിലേക്ക് രാജ്യം നീങ്ങുന്നതെന്ന് നാഷണല്‍ ടെസ്റ്റിംഗ് കോര്‍ഡിനേറ്റര്‍ പ്രൊഫ. ജോണ്‍ ന്യൂട്ടണ്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.