നോര്‍ത്താംപ്ടണില്‍ തൃശൂര്‍ സ്വദേശിയായ തെക്കേത്തല സണ്ണി ആന്റണി കോവിഡ് മരണത്തിന് കീഴടങ്ങി. 61 വയസായിരുന്നു. കോവിഡ് ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് ഏതാനും ദിവസം മുമ്പ് മകളെ കാണാന്‍ എത്തിയ പിതാവ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. രാവിലെ അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. അടുത്ത കാലത്ത് നോര്‍ത്താംപ്ടണിലേക്ക് താമസം മാറിയതാണ് കുടുംബം. തൃശൂര്‍ കലൂര്‍ സ്വദേശിയാണ മരണത്തിന് കീഴടങ്ങിയത്.
നാലു മാസം മുമ്പ് യുകെയില്‍ മകള്‍ ബിസ ഓസ്റ്റിനെ കാണാനെത്തിയ സണ്ണിയും ഭാര്യയും രണ്ടു മാസം കൂടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് മരണം കവര്‍ന്നത്. നോര്‍ത്താംപ്ടണിലെ ആശുപത്രിയിലാണ് മരണം നടന്നത്. കോവിഡ് ബാധിതനായി കുറച്ചുദിവസമായി ചികിത്സയിലായിരുന്നു.9 ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഈ ജൂലൈ മാസം മാസം തിരികെ നാട്ടിലേക്ക് പോകുവാനിരുന്നതാണ്. മുമ്പ് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു.നോര്‍ത്താംപ്ടണിലുള്ള മകള്‍ ഉള്‍പ്പെടെ രണ്ടുമക്കളാണ് ഇദ്ദേഹത്തിനുള്ളത്.=
വിവരം അറിഞ്ഞു നോര്‍ത്താംപ്ടണ്‍ സീറോ മലബാര്‍ ഇടവക വികാരി ഫാ ബെന്നിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രാര്‍ത്ഥന നടന്നു. പരേതന്റെ കുടുംബത്തില്‍ യൂറോപ് മലയാളിയും ദുഖത്തില്‍ പങ്കുചേരുന്നു.