CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 50 Seconds Ago
Breaking Now

ഫര്‍ലോംഗ് സ്‌കീമില്‍ സര്‍ക്കാര്‍ ശമ്പളം നല്‍കിയത് 8.4 മില്ല്യണ്‍ തൊഴിലുകള്‍ക്ക്; പൊതുഖജനാവിന് തിരിച്ചടി നേരിട്ടെങ്കിലും ഇന്‍കം ടാക്‌സ്, വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കില്ലെന്ന് ബോറിസ്; ജൂലൈയില്‍ സ്‌കീമിന് മാറ്റം വരുത്താന്‍ ഋഷി സുനാക്

സ്‌കീമില്‍ ഉള്‍പ്പെടുന്ന ജീവനക്കാരില്‍ നല്ലൊരു ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന ആശങ്കയുണ്ട്

കൊറോണാവൈറസ് പ്രതിരോധ നടപടികള്‍ പൊതുഖജനാവില്‍ വലിയ ചോര്‍ച്ച വരുത്തിയെങ്കിലും ഇന്‍കം ടാക്‌സ്, വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇതിന് പുറമെ സ്റ്റേറ്റ് പെന്‍ഷനുകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് തുടരുമെന്നും ബോറിസ് വാഗ്ദാനം ചെയ്തു. പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാ ഉറപ്പുകളും പാലിക്കുമെന്ന് ബോറിസ് മുതിര്‍ന്ന എംപിമാരോട് വ്യക്തമാക്കി. 

ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ പണം ഇറക്കി പിടിച്ചുനിര്‍ത്തിയ തൊഴിലുകളുടെ എണ്ണം 8.4 മില്ല്യണില്‍ തൊട്ടപ്പോഴാണ് സര്‍ക്കാരിന്റെ ഈ നിലപാട്. 2.3 മില്ല്യണ്‍ സെല്‍ഫ് എംപ്ലോയ്ഡ് ആളുകളും ഇതിന് പുറമെയുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം 4 ലക്ഷം പേരാണ് ഫര്‍ലോംഗ് ചെയ്യപ്പെട്ടത്. ഇനിയും കൂടുതല്‍ ജീവനക്കാരെ ബിസിനസ്സുകള്‍ ഫര്‍ലോംഗ് ചെയ്യുന്നതിന് തടയിടാന്‍ ചാന്‍സലര്‍ ഋഷി സുനാക് ഇടപെടാന്‍ ഒരുങ്ങുകയാണ്. ആഗസ്റ്റ് മുതല്‍ സ്ഥാപനങ്ങള്‍ ശമ്പളത്തിലേക്ക് നല്‍കേണ്ടി വരുന്ന തുകയില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജോബ് റിട്ടന്‍ഷന്‍ സ്‌കീം പ്രകാരം ഫര്‍ലോംഗ് ചെയ്ത ജീവനക്കാരുടെ 80 ശതമാനം ശമ്പളം സര്‍ക്കാര്‍ നല്‍കും. പ്രതിമാസം 2500 പൗണ്ട് വരെയാണ് ഇതിന്റെ പരിധി. ഏപ്രില്‍ 23ന് 3.8 മില്ല്യണ്‍ തൊഴിലുകളാണ് സ്‌കീമില്‍ പെട്ടതെങ്കില്‍ ഈ ആഴ്ച 8.4 മില്ല്യണായി ഉയര്‍ന്നു. ആഗസ്റ്റ് മുതല്‍ സര്‍ക്കാര്‍ 60 ശതമാനം തുക നല്‍കുമെന്നും, ബാക്കി സ്ഥാപനങ്ങള്‍ നല്‍കണമെന്നുമാണ് സുനാക് പറയുന്നത്. കൂടാതെ നാഷണല്‍ ഇന്‍ഷുറന്‍സ് തുകയും സ്ഥാപനങ്ങള്‍ വഹിക്കണം. 

സ്‌കീമില്‍ ഉള്‍പ്പെടുന്ന ജീവനക്കാരില്‍ നല്ലൊരു ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന ആശങ്കയുണ്ട്. ഇത് ഒഴിവാക്കാന്‍ പാര്‍ട്ട്‌ടൈമായി ജീവനക്കാരെ മടക്കിയെത്തിക്കാനാണ് ചാന്‍സലര്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുക. 




കൂടുതല്‍വാര്‍ത്തകള്‍.