CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 41 Seconds Ago
Breaking Now

കേരളത്തില്‍ കുടുങ്ങിയ 177 പെണ്‍കുട്ടികളെ നാട്ടിലെത്തിച്ച് നടന്‍ സോനു സൂദ്

കോവിഡ് ലോക്ഡൗണിനിടെ കരുതലായി വീണ്ടും സോനു സൂദ്. എറണാകുളത്ത് കുടുങ്ങിയ 177 പെണ്‍കുട്ടികളെയാണ് പ്രത്യേക വിമാനത്തില്‍ അവരുടെ സ്വദേശമായ ഒറീസയിലെ ഭുവനേശ്വറില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു ഫാക്ടറിയില്‍ തുന്നല്‍ ജോലിയ്ക്കായെത്തിയതാണ് ഈ പെണ്‍കുട്ടികള്‍. കോവിഡ് ഭീതിയില്‍ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ ജന്മനാട്ടിലേക്ക് തിരിച്ച് പോകാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍.

സംഭവമറിഞ്ഞ നടന്‍ ഉടന്‍ തന്നെ ഇടപെടുകയായിരുന്നു. ലോക്ഡൗണ്‍ തുടരുന്നതിനാല്‍ റോഡ് മാര്‍ഗമുള്ള അന്തര്‍സംസ്ഥാന യാത്ര ബുദ്ധിമുട്ടാണ്. അതിനാലാണ് വ്യോമമാര്‍ഗം സ്വീകരിച്ചതെന്ന് സോനു സൂദ് ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. രാവിലെ എട്ടുമണിക്കാണ് വിമാനം പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തില്‍ നിന്നും ഇവര്‍ക്ക് വീടുകളിലേക്ക് പോകാനുള്ള ബസ്സുകളും താരം ഏര്‍പ്പാടാക്കിയിരുന്നു. കുടിയേറി വന്നിട്ടുള്ള അവസാന വ്യക്തിയും വീടെത്തി എന്നുറപ്പു വരും വരെ താന്‍ തന്റെ ജോലി തുടരുമെന്നും സോനു സൂദ് പറയുന്നു. അതേസമയം, കുടിയേറ്റ തൊഴിലാളികള്‍ക്ക് സുരക്ഷിതമായി വീട്ടിലെത്താന്‍ ടോള്‍ ഫ്രീ നമ്പറും താരം അവതരിപ്പിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം നമ്പര്‍ പങ്കുവച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.