CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 52 Seconds Ago
Breaking Now

കൊറോണ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ബോറിസ് ഇറക്കിയ സൈന്യത്തിന് പരിശീലനം നല്‍കിയില്ല; ലോകത്തിലെ 'ബെസ്റ്റ്' സിസ്റ്റം ആരംഭിച്ചെന്ന് അറിയാതെ സൈനികര്‍; ടെസ്റ്റ് & ട്രേസ് പൊളിവെന്ന് വെളിപ്പെടുത്തല്‍; മരണസംഖ്യ 38000 കടന്നിട്ടും സര്‍ക്കാരിന് തമാശ?

ട്രാക്ക് & ട്രേസ് സിസ്റ്റം വ്യാഴാഴ്ച തുടങ്ങുമെന്ന അറിവ് പോലും പല കോണ്ടാക്ട് ട്രേസര്‍മാര്‍ക്കും ഉണ്ടായിരുന്നില്ല

ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയില്‍ കോണ്ടാക്ട് ട്രേസര്‍മാരുടെ ഒരു സൈന്യത്തെ ഇറക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ആഴ്ചയാണ് ബോറിസ് ജോണ്‍സണ്‍ കൈയടി വാങ്ങിയത്. കൊറോണാവൈറസിനെ പിടിച്ചുകെട്ടാന്‍ ഇതുവഴി സാധിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 25,000-ലേറെ പേരെയാണ് ഇതിലേക്കായി റിക്രൂട്ട് ചെയ്തത്. കൊറോണ രോഗിയുമായി സമ്പര്‍ക്കത്തില്‍ വരുന്ന എല്ലാ വ്യക്തികള്‍ക്കും അപകട സൂചന നല്‍കി വ്യാപനം ഒഴിവാക്കുകയാണ് ഇവരുടെ മേല്‍ നിക്ഷിപ്തമായ ദൗത്യം. 

വ്യാഴാഴ്ച സ്‌കീം നിലവില്‍ വരികയും ചെയ്തു. ജൂണ്‍ 1 മുതല്‍ സ്‌കൂളും, ഷോപ്പുകളും തുറക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യത്തിന് പിന്തുണ നല്‍കുകയാണ് പുതിയ ട്രാക്ക് & ട്രേസ് സിസ്റ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിന് വിഭിന്നമായാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് സ്‌കീമുമായി ബന്ധമുള്ള വ്യക്തി ഡെയ്‌ലി മെയിലിന് വിവരം നല്‍കി. കൃത്യമായ പരിശീലനവും, വിവരങ്ങളും, സിസ്റ്റവും, വെബ്‌സൈറ്റും നല്‍കാതെ 'സൈന്യത്തെ' കൊറോണ പോരാട്ടത്തിന് ഇറക്കിവിട്ടിരിക്കുന്നതെന്നാണ് ഈ അജ്ഞാതന്‍ വെളിപ്പെടുത്തുന്നത്. 

ട്രാക്ക് & ട്രേസ് സിസ്റ്റം വ്യാഴാഴ്ച തുടങ്ങുമെന്ന അറിവ് പോലും പല കോണ്ടാക്ട് ട്രേസര്‍മാര്‍ക്കും ഉണ്ടായിരുന്നില്ല. മറ്റുള്ളവര്‍ക്ക് അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കി നല്‍കിയിരുന്നില്ല. ഇതിന് പുറമെ വെബ്‌സൈറ്റുകള്‍ ക്രാഷ് ആവുകയും ചെയ്തു. എന്നാല്‍ പ്രശ്‌നങ്ങള്‍ നേരിട്ട് തന്നെയാണ് ഇതുമായി മുന്നോട്ട് പോകേണ്ടി വരികയെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് ആഭ്യന്തര സന്ദേശത്തില്‍ പുതിയ റിക്രൂട്ടുകളെ ബോധ്യപ്പെടുത്തി. സര്‍ക്കാര്‍ ഔട്ട്‌സോഴ്‌സ് ചെയ്ത സെര്‍കോ കമ്പനിക്കും ഈ സ്‌കീം നടപ്പാക്കുന്നത് എളുപ്പമല്ലെന്ന് ബോധ്യമുണ്ടായിരുന്നു. 

എന്നാല്‍ സ്‌കീം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ലെന്നാണ് മാഞ്ചസ്റ്ററില്‍ നിന്നുള്ള ശ്രോതസ്സ് ഡെയ്‌ലി മെയിലിനെ അറിയിച്ചത്. ഈ സ്‌കീം ആരംഭിച്ചതിന്റെ പേരില്‍ പൊതുജനങ്ങള്‍ക്ക് ഇളവ് നല്‍കി പുറത്തുവിടുന്നത് ആശങ്കപ്പെടുത്തുന്നതായും ഈ 38-കാരന്‍ വ്യക്തമാക്കി. 324 പേര്‍ കൂടി കൊവിഡ്-19 ബാധിച്ച് മരിച്ചെന്ന് ബ്രിട്ടന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച ഘട്ടത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. യുകെയിലെ ഔദ്യോഗിക മരണസംഖ്യ 38,000 കടന്നുകഴിഞ്ഞു. 2095 പേര്‍ കൂടി പോസിറ്റീവായതോടെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 270,000 കടന്നതായും ചാന്‍സലര്‍ ഋഷി സുനാക് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.