CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes Ago
Breaking Now

യുകെയില്‍ മരിച്ച മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ടിന്റെ സംസ്‌കാരം ഇന്ന്

വര്‍ത്തിങ് ഡറിങ്ടണ്‍ സെമിത്തേരിയില്‍ കബറടക്കം നടത്തും.

യുകെയില്‍ മരിച്ച മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ ബിജി മാര്‍ക്കോസ് ചിറത്തിലാട്ടിന്റെ സംസ്‌കാരം ഇന്ന് വര്‍ത്തിങ്ങിലുള്ള ഡറിങ്ടണ്‍ സെമിത്തേരിയില്‍ വച്ച് നടത്തും. യാക്കോബായ സുറിയാനി സഭ കൗണ്‍സില്‍, കബറടക്ക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ ഡോ മാത്യൂസ് മോര്‍ അന്തീമോസ് മെത്രോപ്പോലീത്തായുടെ ആത്മീയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും സഭ ചടങ്ങുകള്‍ സംഘടിപ്പിക്കുക.

ലണ്ടനിലെ സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 7.15 ന് വിശുദ്ധ കുര്‍ബാന നടത്തും. തുടര്‍ന്ന് 8.30 ന് അച്ചന്റെ ഭൗതീക ശരീരം എത്തിച്ച് ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് വര്‍ത്തിങ് ഡറിങ്ടണ്‍ സെമിത്തേരിയില്‍ കബറടക്കം നടത്തും.

സംസ്‌കാര ചടങ്ങുകളില്‍ കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ അതു പാലിച്ചായിരിക്കും നടപ്പാക്കുക.

ലണ്ടന്‍ സെന്റ് തോമസ്, ബര്‍മ്മിങ്ഹാം സെയിന്റ് ജോര്‍ജ്, ബേസിംഗ് സ്‌റ്റോക്ക് സെയിന്റ് ജോര്‍ജ്, പൂള്‍ സെയിന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടറുമായിരുന്നു.

അച്ചന്റെ വിയോഗം യാക്കോബായ സമൂഹത്തെ ഒന്നടങ്കം വേദനയിലാഴ്ത്തി. അച്ഛന്റെ ഭാര്യ ബിന്ദു മക്കളായ തബിത ,ലവിത, ബേസില്‍ എന്നിവരുടെ വേദനയില്‍ സഭ പങ്കുചേര്‍ന്നു.

പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്രാ ഹോസ്പിറ്റല്‍ പ്രധാന ചാപ്ലിനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വര്‍ത്തിങ് ഹോസ്പിറ്റല്‍ ചാപ്ലിന്‍ സി ടീമിനെ അച്ചന്‍ സഹായിച്ചിരുന്നു. കോവിഡ് സാഹചര്യത്തില്‍ ഹോസ്പിറ്റലിലെ സ്റ്റാഫിനും രോഗികള്‍ക്കും സ്വാന്തനമായി അച്ചന്‍ മുന്നണിയിലുണ്ടായിരുന്നു. മരിക്കുമ്പോള്‍ 54 വയസ്സായിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.