CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 56 Seconds Ago
Breaking Now

സ്‌കൂളിലേക്ക് സ്വാഗതം! 50% രക്ഷിതാക്കളും മക്കളെ സ്‌കൂളിലേക്ക് അയയ്ക്കില്ലെന്ന് സര്‍വ്വെ; പലയിടത്തും സ്‌കൂളുകള്‍ തുറക്കില്ല; കുട്ടികളുടെ മാനസിക ആരോഗ്യം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മുതിര്‍ന്ന എന്‍എച്ച്എസ് ഡോക്ടര്‍; സ്‌കൂള്‍ തുറക്കുന്നതില്‍ അവ്യക്തത

പല സ്‌കൂളുകളും സ്വന്തം നിലയിലാണ് എപ്പോള്‍ തുറക്കണമെന്നും, എത്ര ദിവസം തുറക്കണമെന്നും തീരുമാനിക്കുന്നത്

ഇംഗ്ലണ്ടിലെ പ്രൈമറി സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ച് വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ പ്രാദേശിക തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നു. പകുതിയോളം രക്ഷിതാക്കളും മക്കളെ സ്‌കൂളിലേക്ക് അയയ്ക്കാന്‍ തയ്യാറാകില്ലെന്നാണ് സര്‍വ്വെ ഫലങ്ങള്‍. ഇതിന് പുറമെ ചില ഭാഗങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാനും തയ്യാറായേക്കില്ല. 

റിസപ്ഷന്‍, ഇയര്‍ 1, 6 വിദ്യാര്‍ത്ഥികള്‍ക്കാണ് നിലവില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത്. 10 ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവര്‍ ക്ലാസുകളില്‍ മടങ്ങിയെത്തുന്നത്. വിദ്യാര്‍ത്ഥികള്‍ അവരുടെ അധ്യാപകര്‍ക്കും, കൂട്ടുകാര്‍ക്കും ഒപ്പം തിരിച്ചെത്തുമെന്നാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ പറയുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കീ വര്‍ക്കേഴ്‌സിന്റെ മക്കള്‍ക്കും, മറ്റ് ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്കുമായി സ്‌കൂള്‍ തുറന്നിരിക്കുകയായിരുന്നു. എന്നാല്‍ ഇതിലേക്ക് ലക്ഷക്കണക്കിന് പ്രൈമറി വിദ്യാര്‍ത്ഥികളെ കൂടി മടക്കിയെത്തിക്കുകയാണ് സര്‍ക്കാര്‍. 

സാധാരണ ക്ലാസുകള്‍ പുനരാരംഭിക്കുന്ന രീതിയല്ല ഇക്കുറി ആവര്‍ത്തിക്കുക. പ്രത്യേകിച്ച് 15 വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ വരാത്ത ചെറിയ സംഘങ്ങളായാണ് കുട്ടികളെ തിരിക്കുക. എത്രത്തോളം കുടുംബങ്ങള്‍ മക്കളെ സ്‌കൂളിലേക്ക് അയയ്ക്കാന്‍ തയ്യാറാകുമെന്നതിലും അവ്യക്തത നിലനില്‍ക്കുന്നു. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യുക്കേഷണല്‍ റിസേര്‍ച്ച് നടത്തിയ പഠനം അനുസരിച്ച് ഫലങ്ങള്‍ ഇങ്ങനെയാണ്:

- 46% രക്ഷിതാക്കളും കുട്ടികളെ വീട്ടില്‍ തന്നെ ഇരുത്തും

- പുരോഗമനം കുറഞ്ഞ മേഖലകളിലെ 50% രക്ഷിതാക്കളും ഈ രീതി സ്വീകരിക്കും

- 25% അധ്യാപകര്‍ തങ്ങളുടെയോ, കുടുംബാംഗങ്ങളുടെയോ ആരോഗ്യപ്രശ്‌നം മൂലം ഹാജരാകില്ല

പല സ്‌കൂളുകളും സ്വന്തം നിലയിലാണ് എപ്പോള്‍ തുറക്കണമെന്നും, എത്ര ദിവസം തുറക്കണമെന്നും തീരുമാനിക്കുന്നത്. എന്നാല്‍ സ്‌കൂളില്‍ നിന്നും അധികം നാള്‍ വിട്ടുനിന്ന ശേഷം മടങ്ങുമ്പോള്‍ കുട്ടികള്‍ ആകാംക്ഷയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ശ്രദ്ധിക്കണമെന്ന് എന്‍എച്ച്എസിലെ ഏറ്റവും മുതിര്‍ന്ന ഡോക്ടര്‍ പ്രൊഫ. പ്രതിഭ ചിത്സാബെന്‍ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

വെയില്‍സില്‍ സ്‌കൂള്‍ തുറക്കാനുള്ള തീയതി നിശ്ചയിച്ചിട്ടില്ല. സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ആഗസ്റ്റിലാണ് ക്ലാസ് പുനരാരംഭിക്കുന്നത്. ഈ ഘട്ടത്തില്‍ സ്‌കൂള്‍ തുറക്കുന്നത് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുന്ന കൗണ്‍സിലുകള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ലങ്കാഷയര്‍ കൗണ്ടി കൗണ്‍സിലാണ് സ്‌കൂള്‍ തുറക്കല്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് മേഖലയിലെ രക്ഷിതാക്കള്‍ക്ക് ആശ്വാസം നല്‍കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.