CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 14 Seconds Ago
Breaking Now

മത വികാരം വ്രണപ്പെടുത്തുന്നു ; 'ഗോഡ്മാന്‍' സീരീസിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്

സീ ഫൈവ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്ന 'ഗോഡ്മാന്‍' സീരീസിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസ്. വേള്‍ഡ് ബ്രാഹ്മിണ്‍ അസോസിയേഷനും മറ്റു ഹൈന്ദവ സംഘടനകളും, ബിജെപിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്നെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നിര്‍മ്മാതാക്കള്‍ക്ക് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ജൂണ്‍ 12ന് ആണ് ഗോഡ്മാന്‍ റിലീസ് ചെയ്യാനിരുന്നത്. വെബ് സീരീസ് ഒരു പ്രത്യേക കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിക്കുന്നു. ട്രെയ്‌ലര്‍ മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് പരാതിക്കാരുടെ ആരോപണങ്ങള്‍. വെബ് സീരീസിന്റെ നിര്‍മ്മാതാവിനെയും സംവിധായകനെയും ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

ഇത്തരത്തിലുള്ള സീരീസില്‍ അഭിനയിച്ചതിന് ഡാനിയല്‍ ബാലാജി, ജയപ്രകാശ്, സോണിയ അഗര്‍വാള്‍ എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.