CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 15 Seconds Ago
Breaking Now

ഇത് പണിയാകും; ജൂണ്‍ 15ന് ഷോപ്പുകള്‍ തുറക്കുന്നത് സമ്മര്‍ അവസാനത്തോടെ രണ്ടാം ലോക്ക്ഡൗണിന് വഴിതുറക്കും; ഭയപ്പാട് പരസ്യമാക്കി സേജ് ഉപദേശകര്‍

ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ ആര്‍ റേറ്റ് ഈ പരിധിക്ക് മുകളിലാണെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.

ജൂണ്‍ 15 മുതല്‍ അടിയന്തരമല്ലാത്ത ഷോപ്പുകളുടെ പ്രവര്‍ത്തനം പോലും പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. ഇത് വരുത്തിവെയ്ക്കാന്‍ സാധ്യതയുള്ള പല അപകടങ്ങളും ബോറിസ് സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുണ്ട്. ഈ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത് കൊറോണാവൈറസ് പോരാട്ടത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കുന്ന സേജ് ഗ്രൂപ്പിലെ ഉപദേശകര്‍ തന്നെയാണ്. 

ജൂണ്‍ 15ന് ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കുന്നത് സമ്മറിന്റെ അവസാനത്തോടെ രണ്ടാം ലോക്ക്ഡൗണിന് കാരണമായേക്കാമെന്നാണ് ഇവരുടെ ആശങ്ക. വിലക്കുകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചാല്‍ കൊറോണാവൈറസ് ഇന്‍ഫെക്ഷന്‍ നിരക്ക് ഒന്നിന് മുകളിലേക്ക് തള്ളിവിടുമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്. ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ ആര്‍ റേറ്റ് ഈ പരിധിക്ക് മുകളിലാണെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. 

ഈ ഘട്ടത്തിലാണ് സര്‍ക്കാരിനെ ഉപദേശിക്കുന്ന സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് അംഗങ്ങള്‍ നോണ്‍എസെന്‍ഷ്യല്‍ ഷോപ്പുകള്‍ തുറക്കുന്നതിനെ എതിര്‍ക്കുന്നത്. ജൂണ്‍ 1ന് സ്‌കൂള്‍ തുറക്കുന്നതിന് പുറമെ ഒന്നിലേറെ കുടുംബങ്ങളില്‍ പെട്ട സുഹൃത്തുക്കളെയും, കുടുംബങ്ങളെയും കാണാന്‍ അനുമതി നല്‍കാന്‍ ബോറിസ് ജോണ്‍സണ്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇത് സുരക്ഷിതമാകില്ലെന്ന് ഉപദേശകര്‍ വ്യക്തമാക്കിയതോടെയാണ് ഈ പദ്ധതി മാറ്റിയത്. 

ഇയര്‍ 10, 12 വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് മടങ്ങുമ്പോഴും ഈ പ്രശ്‌നം ഉണ്ടായേക്കാമെന്ന് ആശങ്കയുണ്ട്. നിലവില്‍ അനുവദിച്ച ഇളവുകളുടെ പ്രത്യാഘാതം തിരിച്ചറിയാന്‍ ഒരാഴ്ചയെങ്കിലും കഴിയും. ഇതിന് മുന്‍പ് പുതിയ ഇളവുകള്‍ കൂടി വരുന്നത് രണ്ടാം ലോക്ക്ഡൗണിലേക്ക് വഴിതുറക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ ഭയക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.