CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 10 Minutes 50 Seconds Ago
Breaking Now

പ്രശസ്ത ഗായിക എസ് ജാനകി മരിച്ചെന്ന് വ്യാജ വാര്‍ത്ത ; പ്രതികരിച്ച് കുടുംബം

പ്രശസ്ത ഗായിക എസ് ജാനകി മരിച്ചുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകപ്രചാരണം. ഇത് തെറ്റായവിവരമാണെന്ന് ഗായികയുടെ ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടുവെന്ന വ്യാജവാര്‍ത്തയാണ് ഞായറാഴ്ച വ്യാപകമായി പ്രചരിച്ചത്.

എസ് ജാനകി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും മകന്‍ മുരളി കൃഷ്ണ അറിയിച്ചു. ഇപ്പോള്‍ ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ് ജാനകി അന്തരിച്ചുവെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് കുടുംബം സ്ഥിരീകരണവുമായി രംഗത്തെത്തിയത്.

വ്യാജവാര്‍ത്ത പ്രചരിക്കുന്നതിനിടെ ഗായകരടക്കമുള്ളവര്‍ എസ് ജാനകിയുടെ കുടുംബാംഗങ്ങളെ ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഗായകന്‍ മനോ അടക്കമുള്ളവര്‍ അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതാദ്യമല്ല എസ് ജാനകിയുടെ ആരോഗ്യനില വഷളായെന്ന തരത്തിലും അവര്‍ അന്തരിച്ചതായും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അപ്പോഴൊക്കെ അവരുടെ കുടുംബാംഗങ്ങള്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.