CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 52 Minutes 47 Seconds Ago
Breaking Now

ചൈനീസ് ചരക്കുകള്‍ തുറമുഖങ്ങളില്‍ തടഞ്ഞുവെക്കുന്നതിനെതിരെ ഗഡ്കരി ; ഇന്ത്യയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

ഇതു ഇന്ത്യയെ ബാധിക്കും. ഇന്ത്യയിലെ വ്യവസായികള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും ഗഡ്കരി വ്യക്തമാക്കി.

ഗല്‍വാനിലെ ഇന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ പിടിച്ചുവെക്കുന്നത് ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രിയ്ക്കും വ്യവസായ മന്ത്രിയ്ക്കും ഗഡ്കരി കത്തയച്ചു.

ചൈനീസ് ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നതിന് പിന്നാലെയാണ് തുറമുഖങ്ങളില്‍ ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് കെട്ടിക്കിടക്കുന്നത്. ഇതു ഇന്ത്യയെ ബാധിക്കും. ഇന്ത്യയിലെ വ്യവസായികള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും ഗഡ്കരി വ്യക്തമാക്കി.

ഫാര്‍മസ്യൂട്ടിക്കല്‍സ്, കീടനാശിനി, ഇലക്ട്രോണിക്‌സ് എന്നിവയ്ക്കായി ഇന്ത്യ ചൈനയെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. ഇങ്ങനെ വന്ന ചരക്കുകളാണ് തുറമുഖത്തില്‍ കെട്ടിക്കിടക്കുന്നത്. ഇറക്കുമതി കുറയ്ക്കുക എന്നതാണ് ഉദ്ദേശമെങ്കില്‍ നികുതി കൂട്ടുകയാണ് വേണ്ടത്. ഇറക്കുമതി ചെയ്യപ്പെട്ട സാധനങ്ങള്‍ തടഞ്ഞുവെക്കുന്നത് ഇന്ത്യയെ തന്നെയാണ് ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.