CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 13 Seconds Ago
Breaking Now

ബ്രിട്ടനില്‍ കൊറോണ ആദ്യ ഘട്ടം കഴിഞ്ഞു; ആശ്വാസവാക്കുമായി ശാസ്ത്രജ്ഞര്‍; മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യമായി മരണങ്ങള്‍ ശരാശരിക്ക് താഴെ; ഒരാഴ്ചയ്ക്കിടെ പ്രതിദിന മരണസംഖ്യ 10% കുറഞ്ഞു; 155 പേരുടെ മരണം കൂടി സ്ഥിരീകരിച്ച് യുകെ

കഴിഞ്ഞ ആഴ്ചയില്‍ പ്രതിദിന മരണങ്ങള്‍ 10 ശതമാനം താഴ്ന്നതായാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്

ബ്രിട്ടനില്‍ കൊറോണാവൈറസിന്റെ ആദ്യഘട്ടം ഒടുവില്‍ അവസാനിച്ചെന്ന പ്രഖ്യാപനവുമായി മുന്‍നിര ശാസ്ത്രജ്ഞന്‍. 155 പേര്‍ കൂടി കൊറോണാവൈറസിന് ഇരകളായെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതിന് ഒപ്പമാണ് ഈ ആശ്വാസവാര്‍ത്ത. പ്രതിസന്ധി തുടങ്ങിയ ശേഷം ആദ്യമായി അധിക മരണങ്ങള്‍ ശരാശരിക്ക് താഴെയായി കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട കൊറോണ വ്യാപനം അടങ്ങിയതായി സ്ഥിരീകരിക്കുന്നത്. 

കഴിഞ്ഞ ആഴ്ചയില്‍ പ്രതിദിന മരണങ്ങള്‍ 10 ശതമാനം താഴ്ന്നതായാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 171 പേരുടെ മരണം രേഖപ്പെടുത്തിയിരുന്നു. ലാബില്‍ സ്ഥിരീകരിച്ച വൈറസ് മരണങ്ങള്‍ ഇതോടെ 43,730 എത്തി. 689 പേര്‍ കൂടി രോഗത്തിന് പോസിറ്റീവായെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ നേരത്തെയുള്ള ശരാശരിയായ 867-ല്‍ നിന്ന് താഴേക്ക് ഇറങ്ങിയതായാണ് കണക്കാക്കുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 23ന് ശരാശരി 730 ആയിരുന്നു. 

ഇംഗ്ലണ്ടിലും, വെയില്‍സിലും ഓരോ ആഴ്ചയിലും മരിക്കുന്നവരുടെ എണ്ണത്തില്‍ ആദ്യമായി കുറവ് വന്നതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റയും സ്ഥിരീകരിക്കുന്നത്. 'കൊറോണാവൈറസ് സൃഷ്ടിച്ച അധിക മരണങ്ങളുടെ ആദ്യ ഘട്ടത്തിന്റെ അവസാനത്തിലേക്ക് നമ്മള്‍ എത്തിയെന്നാണ് ഇതിന് അര്‍ത്ഥം, ഇപ്പോള്‍ നമ്മള്‍ സാധാരണ നിലയിലേക്ക് മടങ്ങിയിരിക്കുന്നു', ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റര്‍ ഫോര്‍ എവിഡന്‍സ് ബേസ്ഡ് മെഡിസിന്‍ ഡയറക്ടര്‍ പ്രൊഫ. കാള്‍ ഹെനെഗന്‍ വ്യക്തമാക്കി.

ആദ്യ ഘട്ടം അവസാനിക്കുന്നുവെന്നത് ശുഭവാര്‍ത്തയാണെന്ന് പ്രൊഫ. കാള്‍ ഹെനെഗന്‍ കൂട്ടിച്ചേര്‍ത്തു. സമ്മര്‍ കാലത്ത് മരണസംഖ്യ സാധാരണ നിലയിലേക്ക് മടങ്ങുമെങ്കിലും ശൈത്യകാലത്തേക്ക് നീങ്ങുമ്പോള്‍ ജാഗ്രത പാലിക്കാനാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. ആശുപത്രികളിലും, കെയര്‍ ഹോമുകളിലും മരണങ്ങള്‍ ശരാശരിക്ക് താഴെ എത്തിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യ വസതികളില്‍ മരിക്കുന്നവരുടെ എണ്ണം ഉയര്‍ന്ന് തന്നെ തുടരുകയാണ്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ മരിക്കേണ്ടവര്‍ വീടുകളില്‍ മരിക്കുന്നതാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.