CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 46 Seconds Ago
Breaking Now

ആവേശത്തോടെ കുട്ടികള്‍; സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് ഇന്ന് മുതല്‍

രണ്ടാം റൗണ്ടിലെ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അതില്‍നിന്നും അമ്പതു ശതമാനം കുട്ടികള്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും

പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ മതപഠന ക്ലാസ്സിലെ കുട്ടികള്‍ക്കായി രൂപതതലത്തില്‍ നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് ആവേശത്തോടെ കുട്ടികള്‍ . രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുമ്പോള്‍ മത്സരങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന്  തെരഞ്ഞെടുക്കപ്പെട്ടുവന്ന എഴുപത്തിയഞ്ച് ശതമാനം കുട്ടികളാണ് രണ്ടാം റൗണ്ടില്‍ മത്സരിക്കുന്നത് . ഈ റൗണ്ടിലെ മത്സരങ്ങള്‍ നാല് ആഴ്ചകളിലായിട്ടാണ് നടത്തുന്നത് . 

രണ്ടാം റൗണ്ടിലെ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അതില്‍നിന്നും അമ്പതു ശതമാനം കുട്ടികള്‍ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും.  മത്സരങ്ങള്‍ക്കുള്ള പഠന ഭാഗങ്ങള്‍ ബൈബിള്‍ അപ്പോസ്റ്റലെറ്റിന്റെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. മൂന്ന് എയ്ജ് ഗ്രൂപ്പുകളായി നടത്തുന്ന മത്സരങ്ങള്‍ എല്ലാ ശനിയാഴ്ചകളിലുമാണ് നടത്തുന്നത് . ഫൈനല്‍ മത്സരം ആഗസ്റ്റ് 29 ന് നടത്തും. രൂപതയിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ബൈബിള്‍ പഠിക്കാനുള്ള വലിയ ഒരു വേദിയാണ് ഇതുവഴി ബൈബിള്‍ അപ്പോസ്റ്റലേറ്റ് കുട്ടികള്‍ക്ക് മുമ്പില്‍ തുറന്നിട്ടിരിക്കുന്നത്.ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബൈബിള്‍ അപ്പൊസ്തലേറ്റു മായി ബന്ധപ്പെടണമെന്ന് ഓണ്‍ലൈന്‍ ക്വിസ് പി .ആര്‍. ഓ. ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.