CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 4 Minutes 49 Seconds Ago
Breaking Now

5000 പൗണ്ടിന്റെ ഗ്രീന്‍ ഹോം ഗ്രാന്റ് പ്രഖ്യാപനവുമായി ഋഷി സുനാക്‌; വീടു പുതുക്കി പണിയുന്നവര്‍ അറിയുക

പരമാവധി പരിധി പതിനായിരം പൗണ്ടായി നിജപ്പെടുത്തിയിട്ടുണ്ട്.

ഊര്‍ജ്ജോപയോഗം കുറച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള ആഹ്വാനമായി മാറി ഋഷി സുനാകിന്റെ മിനി ബജറ്റ്. രണ്ട് ബില്യണ്‍ പൗണ്ടിന്റെ ഗ്രീന്‍ ഹോംസ് ഗ്രാന്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ അനുസരിച്ച് വീട്ടുമസ്ഥരും ഭൂ ഉടമകളും ഇന്‍സുലേഷനും മറ്റ് ഊര്‍ജ്ജ സംരക്ഷണ നടപടികള്‍ക്കുമായി അയ്യായിരം പൗണ്ട് വരെ ഗ്രാന്റായി ലഭിക്കും.

ചില താഴ്ന്ന വരുമാനക്കാര്‍ക്ക് ഊര്‍ജ്ജ സംരക്ഷണ നടപടികള്‍ക്കായി ചെവാക്കിയ മുഴുവന്‍ തുകയും തിരികെ ലഭിക്കും. എന്നാല്‍ ഇതിന്റെ പരമാവധി പരിധി പതിനായിരം പൗണ്ടായി നിജപ്പെടുത്തിയിട്ടുണ്ട്.

ചുമരുകളുടെ ഇന്‍സുലേഷന്‍, ഊര്‍ജ്ജ ക്ഷമതയുള്ള ബോയിലറുകള്‍, ഡബിള്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ ഗ്ലേസ്ഡ് ജനലുകള്‍, കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിക്കുന്ന വിളക്കുകള്‍, ഇന്‍സുലേറ്റഡ് വാതിലുകള്‍ തുടങ്ങിയവയാണ് ഈ പദ്ധതിയിലുള്ളത്. സെപ്തംബറിലാണ് പദ്ധതി തുടങ്ങുക.

ഇതിനായുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി നാല്‍കാനാകും. നിങ്ങള്‍ ഉദ്ദേശിക്കുന്ന മാറ്റം, ലഭ്യമാക്കാനായി പ്രാദേശികമായി ലഭ്യമായ സേവനദാതാവിന്റെ വിവരം. പ്രതീക്ഷിക്കുന്ന തുക എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷിക്കാന്‍. അപേക്ഷ അംഗീകരിച്ചാല്‍ വൗച്ചറുകള്‍ തപാല്‍ മാര്‍ഗ്ഗം ലഭിക്കും. ഇത് സേവനദാതാവിനോ ഉത്പന്ന വിതരണക്കാരനോ നല്‍കാം.

വീട് നവീകരിക്കുന്നവര്‍ക്ക് ഇതു ഗുണകരമാണ്. അയ്യായിരം പൗണ്ടിന്റെ ധനസഹായം മാത്രമല്ല ഭാവിയിലെ ഇലക്ട്രിസിറ്റി ചാര്‍ജിലും മെച്ചമുണ്ടാകും.




കൂടുതല്‍വാര്‍ത്തകള്‍.