CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 37 Minutes 12 Seconds Ago
Breaking Now

എന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ദിവസമെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും; ബാഹുബലിയുടെ അഞ്ചാം വാര്‍ഷികത്തില്‍ നിര്‍മ്മാതാവ്

ഇന്ത്യന്‍ സിനിമാലോകത്തെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ബാഹുബലി. ഭാഷയുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് സ്വപ്നസമാനമായ വിജയം വരിച്ച ചിത്രം. ഇപ്പോഴിതാ ചിത്രം അതിന്റെ റിലീസിന്റെ അഞ്ചാം വര്‍ഷത്തില്‍ എത്തിനില്‍ക്കുകയാണ്.

ഈ അവസരത്തില്‍ അഞ്ച് വര്‍ഷം മുന്‍പ് ഇതേ നിമിഷങ്ങളില്‍ താന്‍ കടന്നുപോയ മാനസികാവസ്ഥയെക്കുറിച്ച് ഓര്‍ക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ഷോബു യര്‍ലഗഡ്ഡ.

റിലീസിനു തൊട്ടു  മുന്‍പുള്ള ആശങ്കാജനകമായ മണിക്കൂറുകളെക്കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.അഞ്ച് വര്‍ഷം മുന്‍പ് ഇതേ സമയം ഞങ്ങളുടെ   അവസ്ഥ എന്തെന്ന് വളരെ ചുരുക്കം പേര്‍ക്കേ അറിയൂ.

എന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ ദിവസമെന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും. പക്ഷേ അതിജീവിച്ചു.

ബാഹുബലിയുടെ അഞ്ചാം പിറന്നാള്‍ ആരാധകര്‍ ട്വിറ്ററില്‍ ആഘോഷമാക്കുന്നുണ്ട്. #YearsForBaahubaliRoar, #Baahubali, #Prabhas ഇതൊക്കെ ഇതിനകം ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.