അയര്‍ലന്റിലെ ഗോള്‍വേ ട്യൂമില്‍ താമസിക്കുന്ന ജോര്‍ജ്ജ് ജോസ് വര്‍ഗീസ് (ലിജു) മരണത്തിന് കീഴടങ്ങി. 51 വയസായിരുന്നു. കുറച്ചു കാലമായി അസുഖ ബാധിതനായി ജോര്‍ജ്ജ് ഗോള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
15 വര്‍ഷത്തോളമായി അയര്‍ലന്റില്‍ താമസിക്കുന്ന ലിജു ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗമാണ്. സ്റ്റാഫ് നഴ്‌സായ റെജി ലിജുവാണ് ഭാര്യ. ഏക മകള്‍ അലാന മരിയ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. സംസ്‌കാരം ഇന്ന് നടത്തും. സഭാ ചാപ്ലിന്‍ ഫാ ജോസ് ഭരണിക്കുളങ്ങരയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. നാട്ടില്‍ മട്ടാഞ്ചേരി താഴ്‌ശേരിയില്‍ കുടുംബാംഗമാണ്.
പരേതന്റെ വിയോഗത്തില്‍ യൂറോപ് മലയാളിയും ദുഖം രേഖപ്പെടുത്തുന്നു.