CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 46 Minutes 20 Seconds Ago
Breaking Now

പ്രഭാസിനേയും പൂജ ഹെഗ്‌ഡെയേയും മാസ്‌ക് ധരിപ്പിച്ച് ആസ്സാം പോലീസ്

ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്  രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍   എല്ലാവരും മാസ്‌ക് ധരിക്കുവാനും സാമൂഹ്യ അകലം പാലിക്കുവാനും സാനിറ്റൈസര്‍ ഉപയോഗിക്കുവാനുമൊക്കെ ബോധവല്‍ക്കരിച്ചു  കൊണ്ടിരിക്കുകയാണ് അധികാരികള്‍. ഇപ്പോഴിതാ  അത്തരത്തില്‍ ആസ്സാം പോലീസ് നടത്തിയ ഒരു നീക്കമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രഭാസിനേയും പൂജ ഹെഗ്‌ഡെയുമാണ് ആസ്സാം പോലീസ് മാസ്‌ക് ധരിപ്പിച്ചിരിക്കുന്നത്.

പ്രഭാസിന്റെ പുതിയ ചിത്രമായ രാധേ ശ്യാമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആ പോസ്റ്ററില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല എന്നാണ് ആസ്സാം പോലീസ് കണ്ടെത്തിയത്. പ്രഭാസിനെ വിളിച്ചെങ്കിലും ലഭിച്ചില്ല. അതിനാല്‍ ഫോട്ടോഷോപ്പ് ചെയ്ത് അയക്കുന്നു എന്നാണ് ആസ്സാം പോലീസ് കുറിച്ചത്.

രാധാകൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിനു വേണ്ടി ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വന്‍ സെറ്റ് ഒരുക്കിയത് നേരത്തെ വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിരുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രമെത്തുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം 70 ശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാക്കി ഭാഗങ്ങള്‍ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ചിത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.