CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 49 Seconds Ago
Breaking Now

സൂഫിയും സുജാതയും ; മികച്ച നേട്ടം കൊയ്ത സന്തോഷം പങ്കുവച്ച് ജയസൂര്യ

സൂഫിയും സുജാതയും മലയാളി സിനിമാപ്രേക്ഷകരില്‍ വിസ്മയം നിറച്ച് മുന്നേറുകയാണ്. മലയാളത്തിലെ ആദ്യ ഡയറക്ട് ഓടിടി റിലീസ് എന്ന ഖ്യാതിയോടെയാണ് ചിത്രം റിലീസിനെത്തിയത്. ആമസോണ്‍ പ്രൈമില്‍ ചിത്രമെത്തിയതിന് പിന്നാലെ നിരവധി പ്രേക്ഷകരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്.

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരില്‍ പലരും ചിത്രത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തുകയുമുണ്ടായി.

ഇപ്പോഴിതാ ചിത്രത്തിന് പുതിയൊരു ഖ്യാതി കൂടി കിട്ടിയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രം ഓടിടി റിലീസുകളില്‍ ഏറെ പേര്‍ കണ്ട ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.

ആദ്യ സ്ഥാനത്ത് ആര്യയും രണ്ടാം സ്ഥാനത്ത് തെലുങ്ക് ചിത്രം കൃഷ്ണ ആന്റ് ഹിസ് ലീലയുമാണ്. ചിത്രത്തിന്റെ പുത്തന്‍ റെക്കോര്‍ഡ് നടന്‍ ജയസൂര്യയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം നരണിപ്പുഴ ഷാനവാസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അദിഥി റാവുവാണ് നായിക. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.