CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 20 Minutes 48 Seconds Ago
Breaking Now

ബോള്‍ട്ടണില്‍ മലയാളി വിദ്യാര്‍ത്ഥിനിയുടെ മരണം ; വേര്‍പാടില്‍ വിശ്വസിക്കാനാകാതെ മലയാളി സമൂഹം

സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് തീരുമാനം.

ബ്രിട്ടനിലെ ബോള്‍ട്ടണില്‍ മലയാളി വിദ്യാര്‍ത്ഥിിയുടെ മരണം ഏവരേയും ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്. ബോള്‍ട്ടണില്‍ താമസിക്കുന്ന സണ്ണി ചാക്കോയുടേയും വത്സമ്മുടേയും ഇളയ മകള്‍ ഈവലിന്‍ ചാക്കോ (16) ആണ് മരണമടഞ്ഞത്. ജിസിഎസ് സി വിദ്യാര്‍ത്ഥിനിയാണ്.

അസുഖ ബാധിതയായി രണ്ടു ദിവസം മുമ്പ് ഈവലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് തീരുമാനം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലോക്ക്ഡൗണില്‍ കടുത്ത മാനസിക പിരിമുറുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. മലയാളികള്‍ക്കിടയില്‍ തന്നെ ആശങ്കയായി മാറുകയാണ് കുട്ടികളുടെ മാനസിക ആരോഗ്യം. ലോക്ക്ഡൗണ്‍ കൊറോണ കാലത്തെ സംഘര്‍ഷം കുറയ്ക്കാന്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുക. മൊബൈല്‍, ടിവി എന്നിങ്ങനെ ഒതുങ്ങികൂടാതെ കുട്ടികളുമായി സമയം ചിലവഴിക്കേണ്ടത് അനിവാര്യമാണ്. ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസിക ആരോഗ്യവും.. ഏതായാലും ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നിരിക്കേ ഒരു കരുതല്‍ അനിവാര്യമാണ്.




കൂടുതല്‍വാര്‍ത്തകള്‍.