CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 54 Minutes 24 Seconds Ago
Breaking Now

ചോള രാജകുമാരിയായി മാളവികാ മോഹനന്റെ ഫോട്ടോഷൂട്ട്

സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഫാഷണബിള്‍ അഭിനേത്രികളില്‍ ഒരാളെന്ന് ഇതിനകം തന്നെ പേരെടുത്ത താരമാണ് മാളവില മോഹനന്‍. ഇപ്പോള്‍ ചോള രാജകുമാരിയായി വേഷമിട്ട ഫോട്ടോഷൂട്ടുമായാണ് മാളവിക ശ്രദ്ധ നേടുന്നത്. മഞ്ഞ പട്ടണിഞ്ഞ താരത്തിന്റെ ലുക്ക് ആരാധകരെ നേടിയെടുത്ത് കഴിഞ്ഞു. 

ആന്റിക് ജ്വല്ലറി അണിഞ്ഞാണ് രാജകുമാരിയുടെ വേഷത്തിലേക്ക് താരം ഭാവപ്പകര്‍ച്ച നടത്തിയിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ചിത്രങ്ങള്‍ക്ക് മിഴിവേകാന്‍ ഇവരുടെ വേഷവിധാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് ആരാധകര്‍ വിധിയെഴുതി കഴിഞ്ഞു. 

ദുല്‍ഖര്‍ സല്‍മാനൊപ്പം പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. മജീദ് മജീദിയുടെ ആദ്യ ഹിന്ദി ചിത്രമായ ബിയോണ്ട് ദി ക്ലൗഡ്‌സില്‍ എത്തിയതോടെയാണ് മാളവിക ദേശീയ ശ്രദ്ധ ആര്‍ജ്ജിക്കുന്നത്. 

പ്രമുഖ സിനിമാറ്റോഗ്രാഫര്‍ കെയു മോഹനന്റെ മകളാണ് മാളവിക. വിജയ് ചിത്രമായ മാസ്റ്ററാണ് താരത്തിന്റെ പുതിയ ചിത്രം. 




കൂടുതല്‍വാര്‍ത്തകള്‍.