CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 37 Minutes 26 Seconds Ago
Breaking Now

നോര്‍ത്ത് മേഖലയില്‍ സെക്‌സ് വിലക്ക്! മാഞ്ചസ്റ്ററില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതോടെ പുതിയ ലോക്ക്ഡൗണ്‍ നിയമങ്ങള്‍; ലംഘിച്ചാല്‍ 100 പൗണ്ട് പിഴയും; ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ നിയമത്തിന് കടുപ്പമേറും?

ലോക്കല്‍ തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി

മാഞ്ചസ്റ്ററിലും, നോര്‍ത്ത് വെസ്റ്റ് മേഖലയിലുമുള്ള നാലര മില്ല്യണ്‍ ജനങ്ങള്‍ക്ക് മേല്‍ ലോക്ക്ഡൗണ്‍ തിരികെയെത്തിയതോടെ നിയമം തെറ്റിച്ചാല്‍ 100 പൗണ്ട് പിഴ ഈടാക്കുമെന്ന് ഭീഷണി. ഒരുമിച്ച് താമസിക്കാത്തവര്‍ തമ്മിലുള്ള സെക്‌സിനും പുതിയ നിയമം വിലക്ക് ഏര്‍പ്പെടുത്തുന്നു. 

ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ (കൊറോണാവൈറസ്, റെസ്ട്രിക്ഷന്‍സ് ഓണ്‍ ഗാതറിംഗ്‌സ്) (നോര്‍ത്ത് ഇംഗ്ലണ്ട്) റെഗുലേഷന്‍സ് 2020യില്‍ മന്ത്രിമാര്‍ ഒപ്പുവെച്ചതോടെ അതിശക്തമായ ലോക്ക്ഡൗണ്‍ നിബന്ധനകളാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ഈസ്റ്റ് ലങ്കാഷയറിന്റെ ഭാഗങ്ങള്‍, വെസ്റ്റ് യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ കേസുകള്‍ വര്‍ദ്ധിച്ചതോടെ എത്തുന്നത്. ജൂലൈ 31 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞ നിയമങ്ങളാണ് ഇന്നലെ അര്‍ദ്ധരാത്രി നിലവില്‍ വന്നത്. 

വിലക്കുകള്‍ ലംഘിച്ച് പിടിക്കപ്പെട്ടാല്‍ 100 പൗണ്ടാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ പരമാവധി 3200 പൗണ്ട് വരെ പിഴ വര്‍ദ്ധിക്കും. വീടുകളില്‍ ഒരുമിച്ച് കഴിയാത്തവരുടെ കൂടിച്ചേരലുകള്‍ നിയമം വിലക്കുന്നു. പുറമെയുള്ള സ്ഥലങ്ങളിലും ഇതാണ് ഇതാണ് സ്ഥിതി. എന്നാല്‍ രണ്ട് കുടുംബങ്ങളിലെ സപ്പോര്‍ട്ട് ബബ്ബിളില്‍ പെട്ടവര്‍ക്ക് ഇന്‍ഡോറില്‍ കാണാം. ഔട്ട്‌ഡോറില്‍ ആറ് പേര്‍ക്ക് സാമൂഹിക അകലം പാലിച്ച് കണ്ടുമുട്ടാം, ഗാര്‍ഡനുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ലോക്കല്‍ തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് &ട്രേസ് സിസ്റ്റം പ്രതീക്ഷിച്ച വേഗത്തില്‍ പണിയെടുക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ കൗണ്‍സില്‍ ജീവനക്കാര്‍ സമ്പര്‍ക്കം കണ്ടുപിടിക്കാന്‍ രംഗത്തിറങ്ങുകയാണ്. ബ്ലാക്ക്‌ബേണ്‍ വിത്ത് ഡാര്‍വെന്‍ ബറോ കൗണ്‍സില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.