CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 58 Minutes 38 Seconds Ago
Breaking Now

ജിസിഎസ്ഇ, എ-ലെവല്‍ ഗ്രേഡുകള്‍ക്കെതിരെ സ്‌കൂളുകള്‍ക്ക് അപ്പീല്‍ നല്‍കാം, വിദ്യാര്‍ത്ഥികള്‍ മിണ്ടാതിരിക്കണം; റിസല്‍റ്റുകള്‍ പുറത്തുവരാന്‍ ഒരാഴ്ച ബാക്കിയുള്ളപ്പോള്‍ നിലപാട് തിരുത്തി ഇംഗ്ലണ്ട് എക്‌സാം റെഗുലേറ്റര്‍

ഓഫ്ക്വാലിന്റെ പുതിയ തീരുമാനത്തെ എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ സ്വാഗതം ചെയ്തു.

ഫലങ്ങള്‍ വരാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ മോശം ഗ്രേഡുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ക്ക് അവകാശം കൈമാറി. എക്‌സാം വാച്ച്‌ഡോഗ് ഓഫ്ക്വാലാണ് സമ്മര്‍ദം ഏറിയതോടെ നിലപാട് തിരുത്തിയത്. കൊറോണാവൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ എ-ലെവല്‍, ജിസിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. അധ്യാപകരുടെ അസസ്‌മെന്റ് പ്രകാരമാണ് ഇതോടെ കൗമാര വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്കുകള്‍ നല്‍കപ്പെടുക. 

എന്നാല്‍ മോശം സ്‌കൂളുകളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും പ്രതീക്ഷിച്ചതിനേക്കാള്‍ മോശം ഫലം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് റെഗുലേറ്റര്‍ ഇപ്പോള്‍ സമ്മതിക്കുന്നു. സ്‌കൂളിന്റെ ചരിത്രപരമായ പ്രകടനത്തിനെ കവച്ചുവെയ്ക്കുന്ന ഗ്രേഡുകള്‍ നല്‍കുന്നുണ്ടോയെന്ന് എക്‌സാം ബോര്‍ഡുകള്‍ പരിശോധിക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ മാര്‍ക്കുകള്‍ അയയ്ക്കുന്നതിന് മുന്‍പ് പ്രശ്‌നം പരിഹരിക്കാന്‍ ഓഫ്ക്വാല്‍ തയ്യാറായിട്ടില്ല. പകരം സ്‌കൂളുകള്‍ക്ക് അപ്പീല്‍ നല്‍കാമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. 

ഓഫ്ക്വാലിന്റെ പുതിയ തീരുമാനത്തെ എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍ സ്വാഗതം ചെയ്തു. വാച്ച്‌ഡോഗിന്റെ തീരുമാനം നല്ലതാണെന്ന് ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ & എംപ്ലോയ്‌മെന്റ് റിസേര്‍ച്ച് ഡയറക്ടര്‍ പ്രൊഫ അലന്‍ സ്മിത്തേഴ്‌സ് പറഞ്ഞു. എന്നാല്‍ ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ എത്രത്തോളം ആവശ്യമാണെന്ന് ഇത് തെളിയിക്കുന്നു. അധ്യാപകര്‍ പറയുന്നത് മാത്രം കണക്കിലെടുക്കുന്നത് ബുദ്ധിമുട്ടാണ്. ഈ തീരുമാനങ്ങള്‍ ഓഫ്ക്വാലിന് അവസാന നിമിഷത്തേക്ക് വെയ്ക്കാതെ എടുക്കാമായിരുന്നു, അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

അതേസമയം പരീക്ഷകളില്‍ നല്ല ഗ്രേഡുകള്‍ നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ രീതി തിരിച്ചടിയാകും. പ്രത്യേകിച്ച് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാനം നേടുന്നതിനും, ജോലി ലഭിക്കുന്നതും വരെ ഇതില്‍ പ്രശ്‌നമാകുമെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.