CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 33 Minutes 9 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മാത്രം ശമ്പളം കൂട്ടിയില്ല ; മാനദണ്ഡങ്ങളെല്ലാം പാലിച്ച് പ്രതിഷേധവുമായി തെരുവില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും

ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടുമുണ്ടായ അവഗണന പലരുടേയും മനസ് മടുപ്പിച്ചിരിക്കുകയാണ്.

ശമ്പള വര്‍ദ്ധനവില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയതില്‍ നിരാശരാണ് എന്‍എച്ച്എസിലെ ജീവനക്കാര്‍. ബ്രിട്ടന്റെ തെരുവില്‍ തങ്ങളോട് വേര്‍തിരിവ് കാണിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി അവര്‍ ഇറങ്ങി. കോവിഡ് മൂലം ഓരോരുത്തരും കഷ്ടപ്പെടുമ്പോള്‍ സ്വന്തം ജീവന്‍ വകവയ്ക്കാതെ കുടുംബത്തെയും അകറ്റി നിര്‍ത്തി ജോലിയ്ക്ക് തയ്യാറായവരാണ് പലരും. ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടുമുണ്ടായ അവഗണന പലരുടേയും മനസ് മടുപ്പിച്ചിരിക്കുകയാണ്.

ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുണൈറ്റ് സാമൂഹിക അകലം പാലിച്ചു നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  പ്രതിഷേധത്തിന്റെ തുടക്കമെന്ന നിലയില്‍ സെന്റ് ജെയിംസ് പാര്‍ക്കില്‍ നിന്ന് ഒരു ജാഥ നടത്തിയിരുന്നു. വൈറ്റ് ഹാള്‍ ഡൗണിംഗ് സ്ട്രീറ്റിലേക്കായിരുന്നു യാത്ര. പാര്‍ലമെന്റ് ചത്വരത്തില്‍ ജാഥ അവസാനിച്ചു. എന്‍എച്ച്എസിലെ ശമ്പള അസമത്വം അവസാനിപ്പിക്കു, ഞങ്ങള്‍ ഒരുമിച്ച് ജയിക്കും എന്നെഴുതിയ ബാനറാണ് ജാഥയ്ക്ക് മുന്നിലുണ്ടായിരുന്നത്. 

കഴിഞ്ഞ ദിവസമാണ് സീനിയര്‍ ഡോക്ടര്‍മാര്‍, അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി പൊതുമേഖലയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ചാന്‍സലര് ഋഷി സുനക് 3.1 ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖഅയാപിച്ചു. 2018 ല്‍ മൂന്നുവര്‍ഷത്തെ കരാര്‍ പ്രത്യേകമായി ഉണ്ടാക്കിയതിനാല്‍ നഴ്‌സുമാരെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം പുതിയൊരു നാലു വര്‍ഷ കരാര്‍ ഒപ്പിട്ടതിനാല്‍ ജൂനിയര്‍ ഡോക്ടര്‍മാരേയും ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഡോക്ടര്‍മാരും അധ്യാപകരും നല്‍കിയ സേവനത്തെ ബഹുമാനിച്ച് 3.1 ശതമാനവും 2.8 ശതമാനവും ശമ്പള വര്‍ദ്ധനവാണ് നല്‍കിയിരിക്കുന്നത്. 2018 ല്‍ നടപ്പാക്കിയ കരാര്‍ അനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ലഭിക്കുമെന്നും 2021 ഏപ്രിലില്‍ ഈ കരാര്‍ പുതുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ശമ്പള വര്‍ദ്ധനവിനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ സംഘടന ആവശ്യപ്പെടുന്നത്.

ലണ്ടനില്‍ മാത്രമല്ല ബാസില്‍ഡോണ്‍, ഗ്ലാസ്‌ഗോ, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ഇപ്‌സ്വിച്ച് എന്നിവിടങ്ങളിലും പ്രതിഷേധം നടത്തിയിരുന്നു. അധികൃതര്‍ തങ്ങളുടെ പ്രതിഷേധം കാണുമെന്ന പ്രതിഷേധയിലാണ് ജീവനക്കാര്‍.




കൂടുതല്‍വാര്‍ത്തകള്‍.