CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 5 Minutes 29 Seconds Ago
Breaking Now

ലോക്കല്‍ ലോക്ക്ഡൗണിലും സ്‌കൂള്‍ അടയ്ക്കില്ല; യുകെയില്‍ രണ്ടാംഘട്ട വ്യാപനം സംഭവിച്ചാല്‍ ക്ലാസ്‌റൂമുകള്‍ അടയ്ക്കുന്നത് ഒടുവില്‍ മാത്രമെന്ന് ബോറിസ്; സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നവരെ പോലെ വൈറസ് വാഹകരെന്ന് ശാസ്ത്രജ്ഞര്‍

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വൈറസ് പടര്‍ത്താന്‍ സാധ്യത കുറവാണെങ്കിലും മുതിര്‍ന്ന കുട്ടികളുടെ അവസ്ഥ ഇതല്ല

ലോക്കല്‍ ലോക്ക്ഡൗണ്‍ വന്നാല്‍ പോലും സ്‌കൂളുകള്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് അടയ്ക്കുകയെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ടീച്ചിംഗ് യൂണിയനുകളുമായുള്ള വാക്‌പോര് മൂര്‍ച്ഛിക്കുന്നതിന് ഇടയിലാണ് ബോറിസ് ഈ നിലപാട് പ്രഖ്യാപിച്ചത്. അടുത്ത മാസം ഇംഗ്ലണ്ടിലെ എല്ലാ കുട്ടികളെയും ഫുള്‍ ടൈം പഠനത്തിനായി സ്‌കൂളില്‍ മടക്കിയെത്തിക്കുന്നതാണ് എല്ലാവര്‍ക്കും ശരിയായ കാര്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ഈസ്റ്റ് ലണ്ടനിലെ സ്‌കൂള്‍ സന്ദര്‍ശിക്കവെയാണ് ബോറിസ് ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. എന്നാല്‍ മന്ത്രിമാര്‍ 'പ്ലാന്‍ ബി' കൂടി തയ്യാറാക്കി വെയ്ക്കണമെന്നാണ് അധ്യാപക യൂണിയനുകളുടെ നിലപാട്. 'ഒരാഴ്ച പഠനം, ഒരാഴ്ച ഓഫ്' തുടങ്ങിയ റൊട്ടേഷന്‍ രീതിയില്‍ സുരക്ഷിതമായി അധ്യാപനം നയിക്കാമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ലോക്കല്‍ ലോക്ക്ഡൗണുകള്‍ വന്നാല്‍ പോലും സ്‌കൂള്‍ അടയ്‌ക്കേണ്ടി വരുന്നത് സര്‍ക്കാരിനെ സംബന്ധിച്ച് അവസാനം മാത്രം ചെയ്യേണ്ട കാര്യമാണെന്ന് ബോറിസ് പ്രഖ്യാപിച്ചു. 

കൊവിഡ് മഹാമാരിയെ നിയന്ത്രിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. ഇതിന് പ്രാദേശികമായ നടപടികളും, വിലക്കുകളും വന്നേക്കാം. എന്നാല്‍ സ്‌കൂളുകള്‍ അടയ്ക്കുന്നത് ഏറ്റവും അവസാനത്തെ വിഷയമാണ്. രാജ്യത്തിന് ഏറ്റവും പ്രാധാന്യം പഠനമാണ്, അത് സാമൂഹിക നീതിയാണ്, ബോറിസ് കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ തുറക്കുന്നതിനെ എതിര്‍ക്കുന്ന അധ്യാപക യൂണിയനുകളുടെ നിലപാടിന് എതിരെ സര്‍ക്കാര്‍ ആയുധങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. അതേസമയം അധ്യാപകരും, രക്ഷിതാക്കളും ഉയര്‍ത്തുന്ന ആശങ്കകളില്‍ വസ്തുതയുണ്ടെന്ന് ഔദ്യോഗിക ഗവേഷണങ്ങള്‍ തന്നെ തെളിയിക്കുന്നു. 

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നവരെ പോലെ രോഗവാഹകരായി മാറുമെന്നാണ് സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ പഠനം വ്യക്തമാക്കുന്നത്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വൈറസ് പടര്‍ത്താന്‍ സാധ്യത കുറവാണെങ്കിലും മുതിര്‍ന്ന കുട്ടികളുടെ അവസ്ഥ ഇതല്ല. ഇവര്‍ മുതിര്‍ന്നവരെ പോലെ ഇടപെടുമെന്നതിനാല്‍ വൈറസ് ലഭിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. സ്‌കൂള്‍ തുറക്കുന്നത് സുരക്ഷിതമാണെന്ന് തങ്ങളുടെ പഠനം ഉപയോഗിച്ച് സര്‍ക്കാര്‍ വാദിക്കുന്നതില്‍ ഗവേഷകര്‍ക്ക് അതൃപ്തിയുണ്ട്. ഇപ്പോള്‍ കുട്ടികള്‍ക്കും, അധ്യാപകര്‍ക്കുമായി കൊവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.