CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 42 Seconds Ago
Breaking Now

ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നടനായി പ്രഭാസ് ?

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി നടന്‍  പ്രഭാസ്  വാങ്ങുന്നത് നൂറ് കോടി രൂപയെന്ന് സൂചന. ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന നടനായി മാറും പ്രഭാസ്. ചിത്രത്തില്‍ അഭിനയിക്കുന്നതിന് 70 കോടിയും  മൊഴിമാറ്റത്തിനുള്ള അവകാശത്തിന്റെ വകയില്‍ 30 കോടി രൂപയുമാണ് ലഭിക്കുക. മുമ്പ്  എ.ആര്‍ മുരുഗദോസിന്റെ ദര്‍ബാര്‍ എന്ന ചിത്രത്തിനായി 70 കോടി രൂപയാണ് രജനികാന്തിന് പ്രതിഫലം നല്‍കിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് പ്രഭാസിന്റെ നായികയായെത്തുന്നത്.മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രമെത്തും.

സാഹോ ആണ് പ്രഭാസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. രാധാകൃഷ്ണ കുമാര്‍ ഒരുക്കുന്ന രാധേശ്യമാണ് പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.