CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 44 Minutes 31 Seconds Ago
Breaking Now

ലൂസിഫര്‍ തെലുങ്ക് റീമേക്ക് വൈകിയേക്കും

മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം  ലൂസിഫറിന്റെ തെലുങ്ക്  റീമേക്കിനുള്ള പകര്‍പ്പാവകാശം തെന്നിന്ത്യന്‍ താരം ചിരഞ്ജീവി നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങിയെന്ന വാര്‍ത്ത  വന്നിട്ട് നാളുകളേറെയായി.

നായകനായി  ചിരഞ്ജീവി എത്തുമെന്നും ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കുമെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍  പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് തിരക്കഥയില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളില്‍ ചിരഞ്ജീവി തൃപ്തനല്ലെന്നും അതുകൊണ്ട് തന്നെ  ഈ പ്രോജക്ടിന് കാലതാമസം ഉണ്ടാവുമെന്നുമാണ്  പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോനിഡെലാ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിയദര്‍ശിനി രാമദാസിന്റെ റോളിലെത്തുന്നത് സുഹാസിനി മണിരത്‌നം ആയിരിക്കുമെന്നും വില്ലന്‍ ബോബിയാകുന്നത് റഹ്മാനാണെന്നും സൂചനയുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.