CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 28 Minutes 15 Seconds Ago
Breaking Now

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി കുടുംബം

കോവിഡ് 19ന് ചികിത്സയിലായിരുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആണെന്ന് ചെന്നൈയിലെ ആശുപത്രി നല്‍കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എസ.പി.ബിയുടെ ആരോഗ്യനില മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. 

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും വൈകുന്നേരത്തോടെ സുഖം പ്രാപിച്ചുവെന്ന് ബാലസുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്.പി ചരണ്‍, സഹോദരി എസ്.പി വസന്ത എന്നിവര്‍ പറഞ്ഞു. പിതാവിന്റെ ആരോഗ്യം മെച്ചപ്പെട്ടതായും ഡോക്ടര്‍മാരുടെ പരിചരണത്തിലാണെന്നും ചരണ്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉത്കണ്ഠയുടെ ആവശ്യമില്ലെന്നും എസ.പി.ബി സുഖം പ്രാപിക്കുമെന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബാലസുബ്രഹ്മണ്യത്തിന് നല്ല ഇച്ഛാശക്തി ഉണ്ടെന്നും ദൈവകൃപയുടെയും അദ്ദേഹത്തിന്റെ എല്ലാ അഭ്യുദയകാംക്ഷികളുടെയും പ്രാര്‍ത്ഥനയുടെയും ഫലമായി അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും സുരക്ഷിതമായും ഊര്‍ജ്ജസ്വലമായും വീട്ടിലേക്ക് മടങ്ങുമെന്നും അദ്ദേഹത്തിന്റെ സഹോദരി എസ്.പി വസന്ത പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.