CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 51 Minutes 29 Seconds Ago
Breaking Now

തലോടിയ ആ കുഞ്ഞുവിരലുകള്‍ ഇനിയില്ലെന്നറിഞ്ഞപ്പോള്‍ കുവി തളര്‍ന്നുപോയി ; പെട്ടിമുടിയില്‍ രണ്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് വളര്‍ത്തുനായ

കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കണ്ട് കുവി തളര്‍ന്നു നായ വീണതും നൊമ്പര കാഴ്ചയായി.

പെട്ടിമുടി പുഴയില്‍ നിന്ന് ധനുഷ്‌ക എന്ന രണ്ട് വയസ്സുകാരിയെ കണ്ടെത്തിയത് രക്ഷാപ്രവര്‍ത്തകരോ പൊലീസ് നായയോ ആയിരുന്നില്ല, മറിച്ച് ധനുഷ്‌കയുടെ കളിക്കൂട്ടുകാരിയായ കുവി എന്ന വളര്‍ത്തുനായയാണ്. കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കണ്ട് കുവി തളര്‍ന്നു നായ വീണതും നൊമ്പര കാഴ്ചയായി.

ഗ്രേവല്‍ ബാങ്കിലും പുഴയുടെ വിവിധ ഭാഗങ്ങളിലും തിരച്ചില്‍ നടത്തിയ രക്ഷാപ്രവര്‍ത്തകരെ പാലത്തിന് അടിയിലേക്ക് കൂട്ടികൊണ്ടുവന്നത് കുവിയാണ്. വെള്ളത്തില്‍ അടിഞ്ഞു കിടക്കുന്ന മരച്ചില്ലകള്‍ക്കിടയില്‍ കൃത്യമായ സ്ഥലം കുവി കാണിച്ചുകൊടുത്തു. സ്ഥലത്ത് തിരച്ചില്‍ നടത്തിയപ്പോള്‍ ലഭിച്ചത് കുഞ്ഞു ധനുവിന്റെ ചേതനയറ്റ ശരീരം.തന്നെ തലോടിയ ആ കുഞ്ഞുവിരലുകള്‍ ഇനി അനങ്ങില്ലെന്ന് അറിഞ്ഞ നിമിഷം കുവി തളര്‍ന്നുപോയി. ആ വേദന ഏവരിലും കണ്ണീരായി.

ധനുഷ്‌കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തില്‍ ഇനി ജീവനോടെയുള്ളത്. അച്ഛന്‍ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദര്‍ശിനിയെയും ഇനി കണ്ടെത്താനുണ്ട്. കുവിയുടെ വേദന ഏവരുടേയും നെഞ്ചില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.