CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 21 Minutes 24 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനനത്തിരുന്നാളും എട്ടുനോമ്പാചരണവും

ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടനെ സീറോ മലബാര്‍ രൂപതയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുന്നാളും എട്ടു നോമ്പും സമുചിതമായി ആചരിക്കുന്നു. സെപ്റ്റംബര്‍ 1 മുതല്‍ എട്ടുദിവസം നീണ്ടു നില്‍ക്കുന്ന ആരാധനയും, ജപമാലയും, കരുണക്കൊന്തയുമാണ് എട്ടുനോമ്പാചരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആഹ്വാനമനുസരിച്ച് മാംസവര്‍ജ്ജനവും ഉപവാസവും ഉള്‍പ്പെടുത്തി ഇത്തവണത്തെ എട്ടുനോമ്പ് കൂടുതല്‍ഫലദായകമാക്കുവാന്‍ വിശ്വാസ സമൂഹത്തെ ക്ഷണിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ സന്ദേശത്തില്‍ അറിയിച്ചു. 

സെപ്റ്റംബര്‍ 1 മുതല്‍ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 4 മണി വരെ തിരുമണിക്കൂര്‍ ആരാധനയും ജപമാലയും കരുണക്കൊന്തയും ഉണ്ടായിരിക്കും. കൂടാതെ കുട്ടികള്‍ക്കും യുവജനനങ്ങള്‍ക്കും, ദമ്പതികള്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ദിവസങ്ങളായ സെപ്റ്റംബര്‍ 1 ,2 ,3 തീയതികളില്‍ വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 4 ന് കോവിഡ് മഹാമാരിയില്‍ നിന്നുള്ള സംരക്ഷണത്തിനായിപ്രഖ്യാപിച്ചിട്ടുള്ള ഉപവാസ പ്രാര്‍ത്ഥന ദിനത്തില്‍ ഉപവാസ പ്രാര്‍ത്ഥനയും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 5 ന് ഒന്നാം ശനിയാഴ്ച ശുശ്രൂഷകള്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 വരെ നടക്കും. ഉച്ചക്ക് 2 ,30 ന് വിശുദ്ധകുര്ബാനയും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 6 ന് പുരോഹിതര്‍ക്കും സമര്‍പ്പിതര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനകളും വൈകിട്ട് 6 മണിക്ക് വിശുദ്ധകുര്ബാനയും, സെപ്റ്റംമ്പര്‍ 7 ന് ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാനയും സെപ്റ്റംബര്‍ 8 ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയെ പരിശുദ്ധ അമ്മക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ത്ഥനകളും വൈകിട്ട് 6 മണിക്ക് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും

എല്ലാ ദിവസവും ആരാധനയ്ക്കു ശേഷം വൈകിട്ട് നാലുമണിക്ക് രൂപതയിലെ ഗായകരുടെ നേതൃത്വത്തില്‍ 'ഗ്രാസിയാ പ്ലേന' എന്ന മരിയന്‍ സ്തുതിഗീതങ്ങള്‍ ഉള്‍ക്കൊള്ളീച്ചുകൊണ്ടുള്ള സംഗീതപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

ബിര്‍മിംഗ്ഹാം സെന്റ് തെരേസ ദേവാലയത്തില്‍നിന്നും രൂപതയുടെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളില്‍ തിരുക്കര്‍മ്മങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുന്നതായിരിക്കും. 

ലോകം വലിയ പ്രതിസന്ധികള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും എട്ടുനോമ്പാചരണത്തിലൂടെ ഈ മഹാമാരിയെ നേരിടുവാന്‍ ദൈവാനുഗ്രഹം പ്രാര്ഥിക്കുന്നതായും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ സന്ദേശത്തില്‍ അറിയിച്ചു.

ഫാ. ടോമി എടാട്ട്

 




കൂടുതല്‍വാര്‍ത്തകള്‍.